jio 800x100
jio 800x100
728-pixel-x-90
<< >>

നെടുമ്പാശ്ശേരി വിമാനത്താവളം ആഗസ്റ്റ്‌ 26 വരെ അടച്ചിടും

കൊച്ചി:അടച്ചിട്ടിരിക്കുന്ന നെടുമ്പാശ്ശേരി വിമാനത്താവളം വരുന്ന ശനിയാഴ്ചയും തുറക്കില്ല. വെള്ളമിറങ്ങാത്തതിനാല്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം ഈ മാസം 26ന് ഉച്ചയ്ക്കു രണ്ടു മണിവരെ നിർത്തിവച്ചു. സ്ഥിതിഗതികൾ പൂർവസ്ഥിതിയിലാകാൻ കൂടുതൽ ദിവസമെടുക്കുമെന്നാണു സൂചന. പെരിയാറിൽ ജലനിരപ്പ് ഉയർന്നതിനു പിന്നാലെ ചെങ്ങൽ തോട്ടിലൂടെയുള്ള ജലമൊഴുക്കു കൂടിയതോടെയാണു വിമാനത്താവളത്തിന്റെ റൺവേ ഉൾപ്പെടെയുള്ള ഓപ്പറേഷണല്‍ ഏരിയ മുങ്ങിയത്.കാർ പാർക്കിങ് ഏരിയായും പ്രധാന സൗരോർജ പ്ലാന്റും വെള്ളത്തിൽ മുങ്ങിയ നിലയിലാണ്.  

INDIANEWS24 KOCHI DESK

Leave a Reply