728-pixel-x-90-2-learn
728-pixel-x-90
<< >>

നെഞ്ച് പിളര്‍ന്ന് പിതാവിനെ വധിച്ച ദല്‍ഹി സ്വദേശിനി അറസ്റ്റില്‍

മകള്‍ അച്ഛന്റെ നെഞ്ച് പിളര്‍ന്ന് പേസ് മേക്കര്‍ വലിച്ചൂരി കൊന്ന സംഭവം സോഷ്യല്‍ മീഡിയയിലും ഇതര മാധ്യമങ്ങളിലും വന്‍ ചര്‍ച്ചയ്ക്ക് വഴി വെച്ചു.വീട്ടുജോലിക്കാരിയോടൊപ്പം ശയിക്കുകയായിരുന്ന അച്ഛനെ  ക്രിക്കറ്റ് സ്റ്റമ്പ്‌ കൊണ്ട് അടിച്ചു ബോധം കെടുത്തുകയായിരുന്നു.തുടര്‍ന്ന് മരണം ഉറപ്പു വരുത്താന്‍ നെഞ്ച് പിളര്‍ന്ന് പേസ്മേക്കര്‍ പറിച്ചെടുക്കുകയും ചെയ്തു.ഡല്‍ഹി സ്വദേശിയായ ഇരുപത്തിമൂന്നുകാരി കുല്‍വീന്ദര്‍ കൌറാണ് അന്‍പത്താറുകാരനായ അച്ഛന്‍ ദല്‍ജിത്ത് സിംഗിനെ അതി ക്രൂരമായി കൊലപ്പെടുത്തിയത്.

ട്രാവല്‍ ഏജന്‍സിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു  ദല്‍ജിത്ത്.മൂന്നു വര്ഷം മുന്‍പ് ഇയാളുടെ ഭാര്യ മരണപ്പെട്ടിരുന്നു.അമ്മയുടെ മരണ ശേഷം അച്ഛന്‍ തന്നെ നിരന്തരമായി പീഡിപ്പിച്ചിരുന്നുവെന്നു കുല്‍വീന്ദര്‍ ആരോപിച്ചു.പീഡനം അസഹനീയമായപ്പോഴാണ് കൂട്ടുകാരുടെ സഹായത്തോടെ “കൃത്യം” നിര്‍വ്വഹിച്ചതെന്നും കുല്‍വീന്ദര്‍ പോലീസിനു മൊഴി നല്‍കി.

സംഭവ സ്ഥലത്ത് നിന്നും “ആയുധമായ” ക്രിക്കറ്റ് സ്റ്റമ്പ്‌,രക്തം പുരണ്ട തുണികള്‍,മൊബൈല്‍ ഫോണ്‍,ഇന്നോവ കാര്‍ എന്നിവ പോലീസ് പിടിച്ചെടുത്തു.കൊലപാതകത്തിനു ശേഷം പ്രസ്തുത ഇന്നോവ കാറിലാണ് മൃതദേഹം സമീപത്തുള്ള ജലാശയത്തില്‍ ഉപേക്ഷിച്ചത്.

INDIANEWS24 DELHI

Leave a Reply