728-pixel-x-90-2-learn
728-pixel-x-90
<< >>

നെക്ക് നോമിനേറ്റ് മദ്യപാന മത്സരം യുവാക്കളുടെ ജീവനെടുക്കുന്നു

ഡബ്ലിന്‍: നെക്ക്നോമിനേറ്റ് എന്ന പേരിലുള്ള ഓണ്‍ലൈന്‍ മദ്യപാന മത്സരം  യുവാക്കളുടെ ജീവനെടുക്കുന്നു. അയര്‍ലണ്ടില്‍ തുടങ്ങി പുറത്തേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ മത്സരത്തിത്തിനെതിരെ അധികൃതര്‍ നടത്തുന്ന പ്രചാരണങ്ങള്‍ ഉദ്ദേശിച്ച ഫലം ചെയ്യുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അയര്‍ലണ്ടില്‍ ഇതിനകം രണ്ട് യുവാക്കള്‍ മരിക്കുകയും ഇരുപതോളം പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ആകുകയും ചെയ്തു. ഡബ്ലിന്‍ സ്വദേശിയായ റോസ് കുമിന്‍സ് (22) ശനിയാഴ്ച രാവിലെ മത്സരത്തില്‍ പങ്കെടുത്ത് മദ്യപിച്ചുകൊണ്ടിരിക്കുമ്പോള്‍ മരണമടഞ്ഞു. മരണ കാരണം അമിതമായ അളവില്‍ മദ്യം ഉള്ളില്‍ ചെന്നതാണ് എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.അതേ ദിവസം തന്നെ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കൌണ്ടി കാര്‍ലോ സ്വദേശിയായ ജോണി ബ്രെയിന്‍ (19) മില്‍ഫോര്‍ഡ് പാലത്തില്‍ നിന്നും മദോന്‍മത്തനായി നദിയിലേക്ക് ചാടി.ഇയാളുടെ ശവശരീരം പിന്നിട് പോലീസ് കണ്ടെത്തി.നെക്ക്-നോമിനേഷന്‍ മത്സരത്തില്‍ ഹീറോയിസം കാണിക്കുന്നതിന്‍റെ ഭാഗമായാണ് ഇയാള്‍ നദിയിലേക്ക് ചാടിയത് എന്ന് കരുതുന്നു.

ഒരാള്‍ മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സ്വയം പകര്‍ത്തി  ഫെയ്സ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക് സൈറ്റുകളില്‍ പോസ്റ്റ്‌ ചെയ്യുക, ഈ ചങ്ങല മുറിയാതിരിക്കാന്‍ മറ്റൊരാളെ  മത്സരത്തിലേക്ക് നോമിനേറ്റ് ചെയ്യുക എന്നിവയാണ് നെക്ക്നോമിനേറ്റ്  മത്സരത്തിന്‍റെ സവിശേഷത. നോമിനേറ്റ് ചെയ്യപെടുന്ന വ്യക്തിക്ക് ഇരുപത്തിനാല് മണിക്കൂര്‍ സമയം ലഭിക്കും.ഇതിനോടകം എന്തെങ്കിലും പ്രത്യേകതകള്‍ ഉള്ള രീതിയില്‍ മദ്യപിക്കുന്നതിന്‍റെ വീഡിയോ ഫെയ്സ്ബുക്കില്‍ പോസ്റ്റ്‌ ചെയ്യണം. അമിതമായ മദ്യപാനമോ മദ്യലഹരിയില്‍ തോന്നുന്ന സാഹസികത നിറഞ്ഞ പ്രത്യേകതകളോ യുവാക്കളെ മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

  • കുതിരപ്പുറത്ത് കയറി സൂപ്പര്‍സ്റ്റോറായ ടെസ്കോയുടെ ഉള്ളില്‍ ചെന്ന്  മദ്യപിക്കുക്ക
  • പറന്ന് പൊങ്ങുന്ന ഹെലികോപ്റ്ററില്‍ തൂങ്ങിക്കിടന്നു മദ്യപിക്കുക
  • മലമുകളില്‍ നിന്നും സ്കെയിറ്റ് ബോര്‍ഡില്‍ കയറി തിരക്കുള്ള വഴിയില്‍ വാഹനങ്ങള്‍ക്കിടയിലൂടെ ജീവന്‍ പണയപ്പെടുത്തി മദ്യം കുടിക്കുക
  • മദ്യപിക്കുന്നതിനിടെ തണുത്തുറഞ്ഞ അറ്റലാന്റിക് സമുദ്രത്തിലേക്ക് ചാടുക.

nek

  • അക്വേറിയത്തില്‍ വളര്‍ത്തുന്ന മത്സ്യങ്ങളെ മദ്യത്തോടോപ്പം വിഴുങ്ങുക.
  • കുറഞ്ഞ സമയം കൊണ്ട് വിവിധ ബ്രാന്‍ഡുകളുടെ നിരവധി കുപ്പികള്‍ കുടിച്ചു കാണിക്കുക.
  • സൂപ്പര്‍ മാര്‍ക്കെറ്റ് ഷെല്‍ഫുകളില്‍ നിന്നും ടോയിലറ്റ് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന കെമിക്കലുകള്‍ ചേര്‍ത്ത് മദ്യം കഴിക്കുക.
  • ബാറ്ററിവെള്ളം ചേര്‍ത്ത് മദ്യപിക്കുക.
  • തുടങ്ങിയ രീതികളിലാണ് യുവാക്കള്‍ ധീരത തെളിയിക്കാന്‍ ശ്രമിക്കുന്നത്. ഓസ്ട്രേലിയയിലാണ് തുടങ്ങിയതെങ്കിലും അയര്‍ലണ്ടിലാണ് ഈ മത്സരത്തിന് വലിയ പ്രചാരം ലഭിച്ചത്.

Leave a Reply