jio 800x100
jio 800x100
728-pixel-x-90
<< >>

നൂറ് രാജ്യങ്ങളില്‍ സൈബര്‍ ആക്രമണം

ലണ്ടന്‍:ബ്രിട്ടനും യു എസും അടക്കമുള്ള ലോകത്തെ നൂറ് രാജ്യങ്ങളിലെ കംപ്യൂട്ടര്‍ ശൃംഖലയ്ക്ക് നേരെ സൈബര്‍ ആക്രമണം.ആസുത്രിതമായ ആക്രമണത്തിന് ശേഷം പണം ആവശ്യപ്പെട്ടതായാണ് വിവരം.ഇന്ത്യയിലെ കംപ്യൂട്ടറുകളെ ആക്രമണം ബാധിച്ചിട്ടില്ല.

ആക്രമണം നടത്തിയ ശേഷം ഫയലുകള്‍ തിരികെ ലഭിക്കാന്‍ പണം ആവശ്യപ്പെടുന്ന റാന്‍സംവെയര്‍ ആക്രമണമാണ് നടന്നിരിക്കുന്നത്.ഇതിനുശേഷം ബിറ്റ്‌കോയിന്‍ വഴി അറുന്നൂറ് കോടി ഡോളര്‍ വരെ ആക്രമികള്‍ ആവശ്യപ്പെട്ടതായി അറിയുന്നു.ഇത്തരത്തില്‍ ആക്രമണം നടന്നതായി 75000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായി സൈബര്‍ സുരക്ഷാ കമ്പനിയായ അവാസ്റ്റ് അറിയിച്ചു.

INDIANEWS24.COM Technology

Leave a Reply