കാര്യമെന്തെന്നറിയാതെ കരഞ്ഞെന്നു വിളിച്ചു കൂകുന്ന വാര്‍ത്താ നിര്‍മ്മാതാക്കള്‍ക്കും എന്തു വയ്യാവേലിയും ആഘോഷമാക്കുന്ന സമൂഹമാധ്യമങ്ങള്‍ക്കും നിവിന്‍ പോളിയുടെ ചുട്ട മറുപടി.
‘നൂറ് സിനിമകള്‍ ചെയ്താലും മോഹന്‍ലാല്‍ എന്ന മഹാനടന്റെ നിഴല്‍ പോലും തൊടാന്‍ എനിക്ക് കഴിയില്ല.സൂപ്പര്‍താരവുമായുള്ള താരതമ്യപ്പെടുത്തലുകള്‍ എന്നെ അലോസരപ്പെടുത്തുന്നു.ഞാന്‍ രണ്ട് കോടി പ്രതിഫലം വാങ്ങിയെന്ന കാര്യവും അസംബന്ധമാണ്.മലയാള സിനിമയെ കുറിച്ചറിയാവുന്നവര്ക്കെല്ലാം മനസ്സിലാകുന്നതാണ് നമ്മുടെ ഈ ചെറിയ ഇന്‍ഡസ്ട്രിയില്‍ അത്രയും വലിയ പ്രതിഫലം വാങ്ങാന്‍ സാധിക്കുന്നതല്ലെന്ന്.മാധ്യമങ്ങള്‍ സ്വന്തം പബ്ലിസിറ്റിക്കു വേണ്ടി വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്’.
ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നിവിന്‍ പോളി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.താരം പ്രതിഫലം രണ്ട് കോടിയായി വര്‍ദ്ധിപ്പിച്ചെന്ന് നേരത്തെ വാര്‍ത്ത പരന്നിരുന്നു.കൂടാതെ പ്രേമം ഹിറ്റായതോടെ മോഹന്‍ലാലുമായി താരതമ്യം ചെയ്യലുകള്‍ സോഷ്യല്‍ മീഡിയ ഉത്സവമാക്കുകയും ചെയ്തിരുന്നു.
INDIANEWS24.COM Movies