728-pixel-x-90-2-learn
728-pixel-x-90
<< >>

വൈറ്റ് ഹൗസിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള തണല്‍മരം വെട്ടിമാറ്റി

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസ് വളപ്പില്‍ തണല്‍പാകി നിന്ന വന്‍മരം വെട്ടിമാറ്റി. രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള മരത്തിന്റെ പ്രായാധിക്യം കണക്കിലെടുത്ത് പ്രഥമ വനിത മെലാനിയ ട്രംപിന്റെ നിര്‍ദേശ പ്രകാരമാണ് മരം വെട്ടിമാറ്റിയത്.

വൈറ്റ് ഹൗസിന്റെ തെക്ക് ഭാഗത്ത് തണല്‍ വിരിച്ചു നിന്ന മഗ്നോളിയ ഇനത്തില്‍പെട്ട മരമാണ് വെട്ടിമാറ്റിയത്. മരം ജീര്‍ണ്ണാവസ്ഥയിലെത്തിയിരുന്നു. 39 അമേരിക്കന്‍ പ്രസിഡന്റുമാരുടെ സ്വകാര്യ ജീവിതത്തിന് സാക്ഷ്യം വഹിച്ച റെക്കോഡുമായാണ് ഈ മരം ഓര്‍മ്മയാകുന്നത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രു ജാക്‌സന്‍ ആണ് വൈറ്റ് ഹൗസില്‍ ഈ മരം നട്ടത്. ഇതിന്റെ ചുവട്ടിലാണ് ഈസ്റ്റര്‍ ദിനം അടക്കമുള്ള ആഘോഷങ്ങള്‍ സംഘടിപ്പിക്കാറുള്ളത്.

വെട്ടിമാറ്റുന്ന മരം നിന്ന ഭാഗത്ത് പുതിയ മഗ്നോളിയ മരം വച്ചു പിടിക്കണമെന്ന് പ്രസിഡന്റ് ട്രംപ് നിര്‍ദേശിച്ചിട്ടുള്ളതായി അറിയുന്നു. കൂടാതെ വെട്ടിമാറ്റിയ മരത്തിന്റെ ഭാഗം വൈറ്റ് ഹൗസില്‍ സൂക്ഷിക്കാനും പദ്ധതിയുണ്ട്.

INDIANEWS24.COM Washington

Leave a Reply