728-pixel-x-90-2-learn
728-pixel-x-90
<< >>

നീല്‍ ഡി കുന്‍ഹ വിവാഹിതനായി

കൊച്ചി:യുവ സിനിമാട്ടോഗ്രാഫര്‍മാരില്‍ ശ്രദ്ധേയനായ നീല്‍ ഡി കുന്‍ഹ വിവാഹിതനായി,മേരി മിറാന്‍ഡ ഫിഗാരെയാണ് വധു.പച്ചാളം ചാക്യാത്ത് പള്ളിയില്‍ നടന്ന വിവാഹ ചടങ്ങിനു ശേഷം തമ്മനം ഡി ഡി റിട്രീറ്റില്‍ വിവാഹ സല്‍ക്കാരം നടന്നു.ആന്ഗ്ലോ ഇന്ത്യന്‍ രീതിയില്‍ അരങ്ങേറിയ ഗംഭീരമായ വിവാഹ സല്‍ക്കാര ചടങ്ങ് നൃത്തവും സംഗീതവും കൊണ്ട് അനുഗ്രഹീതമായി.ചടങ്ങില്‍ സിനിമാരംഗത്ത് നിന്ന് സത്യന്‍ അന്തിക്കാട്‌,മഞജു വാരിയര്‍,രഞ്ജന്‍ പ്രമോദ്,ഷിബു അന്തിക്കാട്‌,അഖില്‍ സത്യന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

manju - neil marriage

ചുരുങ്ങിയ കാലം കൊണ്ട് തന്‍റേതായ ഒരിടം കണ്ടെത്താന്‍ കഴിഞ്ഞ നീല്‍,ഫ്രൈഡേ എന്ന സിനിമയിലെ ഒരു ഗാനരംഗം ചിത്രീകരിച്ചുകൊണ്ടാണ് രംഗത്തെത്തിയത്.നിരവധി പരസ്യ ചിത്രങ്ങള്‍ക്കും ഷോര്‍ട്ട് ഫിലിമുകള്‍ക്കും ക്യാമറ ചലിപ്പിച്ച നീലിനെ ശ്രദ്ധേയനാക്കിയത് നീ കോ ഞാ ചാ എന്ന ചിത്രമാണ്.തുടര്‍ന്ന് വന്ന ഫിലിപ്സ് ആന്‍ഡ്‌ ദി മങ്കി പെന്‍ എന്ന ചിത്രം നീലിന്റെ കരിയറില്‍ വഴിത്തിരിവായി.പൊട്ടാസ് ബോംബ്‌,മണിരത്നം എന്നീ ചിത്രങ്ങള്‍ക്കും നീല്‍ മിഴിവേകി. തന്റെ
കരിയറിലെ ഏറ്റവും വലിയ ചിത്രമായ സത്യന്‍ അന്തിക്കാടിന്‍റെ
മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ചിത്രീകരണത്തിന്റെ തിരക്കുകള്‍ക്കിടയിലാണ് നീലിന്റെ വിവാഹം.
neil 2പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന നീല്‍-ഡോണ ദമ്പതികള്‍ക്ക് ഇന്ത്യാ ന്യൂസ്‌ 24 ടീമിന്റെ മംഗളാശംസകള്‍.

INDIANEWS24 KOCHI

 

Leave a Reply