728-pixel-x-90-2-learn
728-pixel-x-90
<< >>

നീലച്ചിത്രത്തിലെ അഭിനയം പഠിപ്പിക്കാന്‍ അക്കാദമി

 

ക്യുബക്: നീലച്ചിത്രത്തില്‍ എങ്ങനെ അഭിനയിക്കണമെന്ന് പഠിപ്പിക്കാന്‍ ഒരു അക്കാദമി. കാനഡയിലെ ക്യുബക്കിലാണ് തിയറിയും പ്രാക്ടിക്കലും ഒക്കെയായി അക്കാദമി പ്രവര്‍ത്തനം തുടങ്ങിയത്. പോണ്‍ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ നല്ല ആണുങ്ങളെ കിട്ടാതെ വന്നതിനെത്തുടര്‍ന്ന്, ക്യുബക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു അഡല്‍റ്റ് ഫിലിം നിര്‍മാണക്കമ്പനിയാണ് പുതിയ പരീക്ഷണവുമായി രംഗത്ത്‌ വന്നത്.

149 ഡോളര്‍ ഫീസ്‌ ഈടാക്കി ഒരു ദിവസത്തെ ക്ലാസ് ആണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളതെന്ന് അക്കാദമിയുടെ ഉടമസ്ഥരായ പെഗാസ് പ്രൊഡക് ഷന്സിന്റെ നിര്‍മാതാക്കളില്‍ ഒരാളായ നിക്കോള ലാഫ്ലര്‍ പറഞ്ഞു. അക്കാദമിയുടെ ആദ്യ ക്ലാസ്സില്‍ പങ്കെടുക്കാന്‍ 50 പേരാണ് അപേക്ഷിച്ചത്. ഇവരില്‍നിന്ന് 9 പേരെ തെരഞ്ഞെടുത്തു.ഉദ്ധാരണാവസ്ഥയിലുള്ള ചിത്രം സഹിതം വേണം അപേക്ഷ സമര്‍പ്പിക്കാന്‍.

പോണ്‍ ഫിലിം മേഖലയെക്കുറിച്ച് മനസിലാക്കാന്‍ പഠിതാക്കള്‍ക്ക് അവസരമൊരുക്കുകയാണ് ക്ലാസ്സിലെ ആദ്യ ഭാഗം. എത്ര പ്രതിഫലം കിട്ടും, എത്ര ജോലി ചെയ്യണം, ആരോഗ്യത്തെ എങ്ങനെ ബാധിക്കും തുടങ്ങിയ കാര്യങ്ങളില്‍ അവബോധമുണ്ടാക്കുകയാണ് ലക്ഷ്യം.

ഉച്ച കഴിഞ്ഞുള്ള ക്ലാസ്സില്‍ പോണ്‍ ഫിലിമുകളിലെ ഒരു നടനും നടിയും ‘വിദ്യാര്‍ത്ഥികളു’മായി സംവദിക്കുകയും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്യും. തുടര്‍ന്ന് നടീനടന്മാര്‍ വിവിധതരം സെക് ഷ്വല്‍ പൊസിഷനുകള്‍ അഭിനയിച്ചുകാണിക്കും.

സെറ്റ്, ഷൂട്ടിംഗ് ഉപകരണങ്ങള്‍ എന്നിവ പരിചയപ്പെടാന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവസരമാണ് പിന്നീട്. വിവിധ പൊസിഷനുകള്‍ അഭിനയിച്ചുനോക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കും. പക്ഷെ, അടിവസ്ത്രം നിര്‍ബന്ധമാണ്‌.

പുതുതായി വന്ന ഒരു നടന്‍ ഷൂട്ടിംഗ് വേളയില്‍ ലജ്ജയും പരിഭ്രമവും പ്രകടിപ്പിച്ചപ്പോഴാണ് ഇത്തരം ഒരു അക്കാദമിയെക്കുറിച്ച് കമ്പനി ആലോചിച്ചതെന്ന് ലാഫ്ലര്‍ പറഞ്ഞു. പോണ്‍ ഫിലിം വ്യവസായത്തില്‍ ഇത്തരമൊരു പരീക്ഷണം ആദ്യമാണെന്നും അവര്‍ പറഞ്ഞു.

Leave a Reply