തിരുവനന്തപുരം : തിരുവനന്തപുരം വി ജെ ടി ഹാളിൽ നീലക്കുയിൽ നാടകം കെ പി എ സി അവതരിപ്പിച്ചു.സത്യനും മിസ് കുമാരിയും അഭിനയിച്ച നീലക്കുയിൽ എന്ന സിനിമയുടെ നാടകാവിഷ്കാരമാണ് ഇത്.1954 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത് രാമു കാര്യാട്ടും പി ഭാസ്കരനും ചേര്‍ന്നാണ്. ഉറൂബും പി ഭാസ്കരനും രചന നിര്‍വ്വഹിച്ച ഈ ചിത്രം മികച്ച വാണിജ്യ വിജയം നേടിയിരുന്നു. ദേശീയ തലത്തിലും ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. 1954 ല്‍ മികച്ച മലയാള ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ രജത മെഡല്‍ നീലക്കുയിലിനാണ് ലഭിച്ചത്.. മലയാള സിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ ഈ ചിത്രം ചന്ദ്രതാരയുടെ ബാനറില്‍ ടി.കെ. പരീക്കുട്ടിയാണ് നിര്‍മ്മിച്ചത്.
INDIA NEWS TVM