ന്യൂഡൽഹി:രാഷ്ട്രപതിയും സുപ്രീംകോടതിയും ഡൽഹി പട്യാല ഹൗസ് കോടതിയും അവസാന നിമിഷ അപേക്ഷകൾ തള്ളിയതോടെ നിർഭയക്കേസിൽ നാലുകുറ്റവാളികൾക്കും
വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയ്ക്ക് അനിവാര്യമായ വധശിക്ഷയ്ക്ക് കളമൊരുങ്ങി.
മുകേഷ് സിങ് (32),അക്ഷയ്കുമാർ സിങ് (31),വിനയ് ശർമ (26),പവൻ ഗുപ്ത (25) എന്നിവർക്ക് തിഹാറിലെ മൂന്നാം നമ്പർ ജയിലിൽ പുലർച്ചെ 5.30നാണ് വധശിക്ഷ.മറ്റൊരുപ്രതി രാംസിങ് നേരത്തെ തിഹാർ ജയിലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ ഹോമിൽ നിശ്ചിത നാൾ കഴിഞ്ഞശേഷം വിട്ടയച്ചു.രാജ്യത്ത് ആദ്യമായാണ് നാലുപേർ ഒരേസമയം തൂക്കിലേറ്റപ്പെടുന്നത്.
INDIANEWS24 NEW DELHI DESK