728-pixel-x-90-2-learn
728-pixel-x-90
<< >>

നിസാമുമായി രഹസ്യ ചര്‍ച്ച നടത്തിയ എസ് പി. ക്ക് സസ്‌പെന്‍ഷന്‍

തൃശൂര്‍:സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമുമായി രഹസ്യ സംഭാഷണം നടത്തിയ പത്തനംതിട്ട എസ് പി.യെ സസ്‌പെന്‍ഡ് ചെയ്തു.തൃശൂര്‍ സിറ്റി പോലീസ് മുന്‍ കമ്മീഷണര്‍ കൂടിയായ ജേക്കബ് ജോബിനെയാണ് ഔദ്യോഗിക സ്ഥാനത്തു നിന്നും മാറ്റിനിര്‍ത്തിയിരിക്കുന്നത്.ഐ ജി. ടി ജെ ജോസിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് എ ഡി ജി പി. ശങ്കര്‍ റെഡ്ഡിയുടെ നടപടി.

ചന്ദ്രബോസ് കോലക്കേസ് നടന്ന തൃശൂരില്‍ ജേക്കബ് ജോബ് കമ്മീഷണറായിരിക്കെയാണ് ഗുരുതരമായ ആരോപണം നേരിട്ടത്.നിസാമിനെ കമ്മീഷണര്‍ ഓഫീസിലേക്ക് വിളിച്ചുവരുത്തി മറ്റ് ഉദ്യോഗസ്ഥരെ ഒഴിവാക്കി മുറിയടച്ച് ചര്‍ച്ച നടത്തിയെന്നായിരുന്നു ആരോപണം.ചോദ്യം ചെയ്‌തെന്ന വിശദീകരണമുണ്ടെങ്കിലും കേസില്‍ കുറ്റം ആരോപിക്കപ്പെട്ടയാളെ തനിച്ച് ചോദ്യം ചെയ്തത് ചട്ടംലംഘനമായി കണക്കാക്കണമെന്ന് തൃശൂര്‍ റേഞ്ച് ഐ ജി. ടി ജെ ജോസ് എ ഡി ജി പിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു.സംഭവം അന്വേഷണത്തെ സംശയത്തിനിടവരുത്തുന്നതാക്കി എന്നുംറിപ്പോര്‍ട്ടിലുണ്ട്.

ഫെബ്രുവരി ഏഴിനാണ് ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിനെ കമ്മീഷണര്‍ ഓഫീസിലേക്ക് ജേക്കബ് ജോബ് വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. നിസാമിന്റെ കസ്റ്റഡി റിപ്പോര്‍ട്ട് അപ്പോള്‍ തയ്യാറായിരുന്നില്ല. ഇതിനിടെയുള്ള കൂടിക്കാഴ്ചയാണ് വിവാദമായത്.

INDIANEWS24 TSR

Leave a Reply