728-pixel-x-90-2-learn
728-pixel-x-90
<< >>

നിസാമുമായി രഹസ്യ ചര്‍ച്ച നടത്തിയ കമ്മീഷണര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

തൃശൂര്‍:നിസാം കാറിടിച്ച് സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് തൃശൂര്‍ മുന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്.തൃശൂര്‍ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്.

തൃശൂര്‍ വിജിലന്‍സ് ഡി വൈ എസ് പിക്കാണ് അന്വേഷണ ചുമതല.വരുന്ന മെയ് 25 ന് മുമ്പ് ക്വിക്ക് വേരിഫിക്കേഷന്‍ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.ആഡംബര കാറിടിപ്പിച്ചും ആളുകള്‍ നോക്കിനില്‍ക്കെ മര്‍ദ്ദിച്ച് അവശനാക്കുകയും ചെയ്ത സെക്യൂരിറ്റി ചന്ദ്രബോസ് ചികിത്സയിലിരിക്കെ മരിച്ചിരുന്നു.കേസ് അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ കമ്മീഷണര്‍ ജേക്കബ് ജോബ് നിസാമുമായി രഹസ്യമായി ചര്‍ച്ച നടത്തിയത് വെളിവായിരുന്നു.സംഭവം വിവാദമായതിനെ തുടര്‍ന്ന് കമ്മീഷണറെ ഐ ജി. വിളിച്ചുവരുത്തി തെളിവെടുത്തിരുന്നു.

INDIANEWS24 TSR

Leave a Reply