728-pixel-x-90-2-learn
728-pixel-x-90
<< >>

നിസാമിന്റെ ക്രൂരത റിപ്പോര്‍ട്ട് ചെയ്ത് ആഗോളമാധ്യമങ്ങളും

തിരുവനന്തപുരം: വ്യവസായി മുഹമ്മദ് നിസാമിന്റെ ക്രൂരതയെ തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ച വാര്‍ത്ത ലോക മാധ്യമങ്ങളിലും ഇടം നേടി.ബി.ബി.സിയുടെ ലോകവാര്‍ത്താ വിഭാഗത്തില്‍ ‘മര്‍ഡര്‍ചാര്‍ജ് ഫോര്‍ ഇന്ത്യന്‍ ടൈകൂന്‍ അക്യൂസ്ഡ് ഒഫ് റാമിംഗ് ഗാര്‍ഡ്’ എന്ന തലക്കെട്ടോടെയാണ് വാര്‍ത്ത വന്നിരിക്കുന്നത്. അപരിഷ്‌കൃത രാജ്യങ്ങളില്‍ നടക്കുന്ന കിരാത പ്രവൃത്തികളുടെ വാര്‍ത്ത കാണാറുള്ളവരെ കേരളത്തില്‍ നിന്നുള്ളതാണ് ഈ സംഭവമെന്നത് ഞെട്ടിച്ചു.

ചന്ദ്രബോസിനെ ഇരുമ്പുവടി കൊണ്ട് അടിച്ചശേഷം ചുമരിനോട് ചേര്‍ത്ത് ഹമ്മര്‍ ഇടിപ്പിച്ച് ചതച്ചത് മരണത്തിന് ഇടയാക്കിയതായാണ് ബി ബി സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ബെന്റ്‌ലീ, ആസ്റ്റന്‍ മാര്‍ട്ടിന്‍, ജാഗ്വാര്‍ തുടങ്ങി നിരവധി ആഡംബരകാറുകള്‍ സ്വന്തമായുള്ള നിസാമിന്റെ കാറുകളോടുള്ള കമ്പത്തെ കുറിച്ചും വാര്‍ത്തയില്‍ പറയുന്നുണ്ട്.

ഒമ്പതു വയസുകാരന്‍ മകനെ ഫെരാരി കാര്‍ ഓടിപ്പിച്ചതും പരിശോധനക്കെത്തിയ വനിതാപൊലീസിനെ രണ്ടു വര്‍ഷം മുമ്പ് തന്റെ ആഡംബരകാറില്‍ പൂട്ടിയിട്ടതുമടക്കം നിരവധി കേസുകളില്‍ ഉള്‍പ്പെട്ടതിന്റെ ചരിത്രവും കുട്ടി കാറോടിക്കുന്നതിന്റെ വീഡിയോയും വാര്‍ത്തയിലുള്‍പ്പെടുത്തിയിട്ടുണ്ട്.

INDIANEWS24 KERALA

 

One Response to നിസാമിന്റെ ക്രൂരത റിപ്പോര്‍ട്ട് ചെയ്ത് ആഗോളമാധ്യമങ്ങളും

  1. Aravind Nair Reply

    February 18, 2015 at 10:05 AM

    Hang him immediately in public is the lowest punishment for such cruel act.

Leave a Reply