jio 800x100
jio 800x100
728-pixel-x-90
<< >>

നിസാം കാറിടിച്ച് പരിക്കേല്‍പ്പിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

തൃശൂര്‍: കിംങ്‌സ് ഗ്രൂപ്പ് ഉടമ നിസാമിന്റെ ക്രൂരമായ ആക്രമണത്തെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ സെക്യൂരിറ്റി ജീവനക്കാരന്‍ മരണമടഞ്ഞു.ജോലി ചെയ്യുന്നതിനിടെ കാറിടിച്ച് ആശുപത്രിയിലായ കണ്ടശാം കടവ് സ്വദേശി ചന്ദ്രബോസാണ് തിങ്കളാഴ്ച്ച ഉച്ചയോടെ മരിച്ചത്.

ജനുവരി 29നായിരുന്നു സംഭവം നടന്നത്.കിംങ്‌സ് ഗ്രൂപ്പ് എം.ഡിയായ മുറ്റിച്ചൂര്‍ അടയ്ക്കാപറമ്പില്‍ മുഹമ്മദ് നിസാം (39) താമസിക്കുന്ന പുഴക്കല്‍ ശോഭ ഡെവലപ്പേഴ്‌സിന്റെ ഫ്‌ളാറ്റ് സമുച്ചയത്തിലെ ഗേറ്റ് തുറക്കാന്‍ വൈകിയതിന് നിസാം ആദ്യം ചന്ദ്രബോസിനെ നിലത്തിട്ട് മര്‍ദ്ദിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ചന്ദ്രബോസിനെ തന്റെ ഹമ്മറിലെത്തി പിന്നാലെ ചെന്ന് മതിലില്‍ ചേര്‍ത്ത് ഇടിക്കുകയായിരുന്നു. അതോടെ മൃതതുല്യനായി നിലത്തുവീണ ചന്ദ്രബോസിനെ ജീപ്പില്‍ വലിച്ചുകയറ്റി പാര്‍ക്കിംഗ് ഏരിയയിലെത്തിച്ച് വീണ്ടും കമ്പ് കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു.

തൃശൂരിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു ചന്ദ്രബോസ്..ഇതിനിടെ ആറോളം ശസ്ത്രക്രിയകള്‍ക്ക് ചന്ദ്രബോസിനെ വിധേയനാക്കിയിരുന്നു.

ചന്ദ്രബോസിന്റെ മരണത്തെ തുടര്‍ന്ന് നിസാമിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തും.നേരത്തേ ഒന്‍പത് വയസുള്ള മകന്‍ ഫെരാരി കാര്‍ ഓടിക്കുന്ന ദൃശ്യങ്ങള്‍ യു ട്യൂബിലിട്ട സംഭവത്തില്‍ നിസാം പ്രതിയാണ്.

INDIANEWS24 TSR

 

Leave a Reply