728-pixel-x-90-2-learn
728-pixel-x-90
<< >>

നിഷാമിന് വീണ്ടും പോലീസിന്റെ വഴിവിട്ട സഹായം

തൃശൂര്‍:സെക്യൂരിറ്റി ജീവനക്കാരനെ ആഡംബര കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിന് പോലീസ് വീണ്ടും വഴിവിട്ട സഹായം നല്‍കി.ഹോട്ടലില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം കൂടിക്കാഴ്ച്ച നടത്താന്‍ അവസരം ഒരുക്കിയതായാണ് പരാതി.

വിചാരണ വേളയില്‍ കോടതി അനുമതിയോടെ മാത്രമേ കൂടിക്കാഴ്ച നടത്താവൂവെന്ന നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സി പി ഉദയഭാനു പരാതി നല്‍കിയത്. പരാതിയെത്തുടര്‍ന്ന് അന്വേഷണത്തിന് ഡിജിപി സെന്‍കുമാര്‍ തൃശൂര്‍ കമ്മിഷ്ണറെ ചുമതലപ്പെടുത്തി.

കേസിന്റെ വിചാരണയ്ക്കായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് നിഷാമിനെ ഇന്നു തൃശൂര്‍ ജില്ലാ കോടതിയില്‍ എത്തിച്ചിരുന്നു.കേസ് പരിഗണിക്കുന്നത് കോടതി ഉച്ചയ്ക്ക് രണ്ടുമണിയിലേക്ക് മാറ്റിയതോടെയാണ് പൊലീസുകാര്‍ നിഷാമിനെ തൃശൂര്‍ നഗരത്തിലെ ഹോട്ടലില്‍ എത്തിച്ചത്.അവിടെവച്ച് പൊലീസും നിഷാമിന്റെ അഭിഭാഷകരും ഒന്നര മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. കണ്ണൂരില്‍ നിന്നെത്തിയ എസ്‌ഐ ഉള്‍പ്പെടെ നാല് പൊലീസുകാരും നിഷാമിനൊപ്പമുണ്ടായിരുന്നതായും ഭക്ഷണം കഴിച്ചതായും പരാതിയില്‍ പറയുന്നു.

INDIANEWS24.COM TSR

Leave a Reply