728-pixel-x-90-2-learn
728-pixel-x-90
<< >>

നിഷാമിന് ജീവപര്യന്തത്തിനൊപ്പം 24 കൊല്ലത്തെ തടവ് ശിക്ഷ

തൃശ്ശൂര്‍:സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വധക്കേസില്‍ പ്രതിയായ മുഹമ്മദ് നിഷാമിന് ജീവപര്യന്തത്തിനൊപ്പം 24 വര്‍ഷത്തെ തടവു ശിക്ഷ.കൂടാതെ 80,30,000 രൂപ പിഴയടക്കാന്‍ തൃശ്ശൂര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു.

ജയില്‍ ശിക്ഷകളായ ജീവപര്യന്തവും തടവും പ്രത്യേകം അനുഭവിക്കണമെന്ന് കോടതി പറഞ്ഞു.കേസില്‍ വ്യാജസാക്ഷിയായെന്ന കാരണത്താല്‍ നിഷാമിന്റെ ഭാര്യ അമലിനെതിരെ കേസെടുക്കണമെന്ന് കോടതി ജഡ്ജി കെ പി സുധീര്‍ ശിക്ഷ വിധിക്കുന്നതിനൊപ്പം നിര്‍ദ്ദേശിച്ചു.വധ ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചില്ല.വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ഒരുമണിയോടടുപ്പിച്ചാണ് വിധി പുറപ്പെടുവിച്ചത്.

പിഴയൊടുക്കുന്ന 80.30 ലക്ഷം രൂപയില്‍ 50 ലക്ഷം മരിച്ചുപോയ ചന്ദ്രബോസിന്റെ കുടുംബത്തിന് നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.2015 ജനവരി 29ന് പുലര്‍ച്ചെ മൂന്നോടെയാണ് ചന്ദ്രബോസിനുനേരെ അക്രമം നടക്കുന്നത്. 19 ദിവസത്തെ ചികിത്സ ഫലിക്കാതെ ഫിബ്രവരി 16ന് ചന്ദ്രബോസ് അമല ആശുപത്രിയില്‍ മരണമടയുകയായിരുന്നു.

വിധിയില്‍ പൂര്‍ണതൃപ്തയല്ലെന്ന് ചന്ദ്രബോസിന്റെ ബാര്യ ജമന്തി പ്രതികരിച്ചു.ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരുന്ന നിഷാമിന് എല്ലാവിധ സുഖസൗകര്യങ്ങളും അധികൃതര്‍ ഒരുക്കാന്‍ തയ്യാറാകുമെന്നും അവര്‍ ആരോപിച്ചു.കേസില്‍ പരമാവധി ശിക്ഷ ലഭിക്കുന്നതിനായി സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രസ്താവിച്ചു.

INDIANEWS24.COM TSR

Leave a Reply