728-pixel-x-90-2-learn
728-pixel-x-90
<< >>

നിഷാമിന്റെ ബന്ധുക്കളില്‍ നിന്നും ഭീഷണിയുണ്ടായെന്ന് ഒന്നാം സാക്ഷി

തൃശ്ശൂര്‍:ചന്ദ്രബോസ് വധക്കേസില്‍ ഒന്നാം സാക്ഷിയായ അനൂപിനും കുടുംബത്തിനും വധ ഭീഷണിയുണ്ടായിരുന്നെന്ന് വെളിപ്പെടുത്തല്‍.കേസിലെ ഒന്നാം സാക്ഷി അനൂപ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.കേസിന്റെ വിചാരണ നടക്കുന്ന രണ്ടാം ദിവസമായ ഇന്ന് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരായാണ് അനൂപ് ഇക്കാര്യം അറിയിച്ചത്.ചന്ദ്രബോസിനെ പ്രതി മുഹമ്മദ് നിഷാം കാറിടിക്കുന്നതും ആക്രമിക്കുന്നതും വ്യക്തമായി കണ്ടുവെന്ന് തന്റെ സാക്ഷിമൊഴി അനൂപ് തിരുത്തുകയും ചെയ്തു.

കേസിലെ വിചാരണ ആരംഭിച്ച ഇന്നലെ ഒന്നാം സാക്ഷിയായി ഹാജരായ അനൂപ് താന്‍ പോലീസിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നിഷാമിനെതിരെ മൊഴി നല്‍കിയതെന്ന് അറിയിച്ചിരുന്നു.തുടര്‍ന്ന് മജിസ്‌ട്രേറ്റ് മുമ്പാകെ പ്രോസിക്യൂഷന്‍ ഈ സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് വാദിച്ചു.ഈ ആവശ്യം കോടതി അംഗീകരിച്ചതായിരുന്നു വിചാരണയില്‍ ഇന്നലെ പ്രധാനമായി നടന്നത്.എന്നാല്‍ തന്റെ മൊഴി തിരുത്തിക്കൊണ്ട് അനൂപ് ഇന്ന് വീണ്ടും കോടതിയില്‍ ഹാജരായി.താന്‍ ഇന്നലെ കോടതിയില്‍ പറഞ്ഞത് കളവാണ്.കുറ്റബോധം കൊണ്ടാണ് സത്യം പറയുന്നതെന്നും അനൂപ് കോടതിയില്‍ പറഞ്ഞു.ചന്ദ്രബോസിനെ ആക്രമിക്കാന്‍ ഉപയോഗിച്ച ആഡംബര കാര്‍ അനൂപ് തിരിച്ചറിഞ്ഞു.മര്‍ദ്ദിച്ച് അവശനാക്കിയ വടിയും തിരിച്ചറിഞ്ഞു.

നിഷാമിന്റെ ഇളയ സഹോദരന്‍ അബ്ദുല്‍ റസാഖ് ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് താന്‍ ഇന്നലെ കൂറുമാറിയത്.ഭാര്യയേയും മക്കളേയും വകവരുത്തുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അനൂപ് കോടതിയില്‍ പറഞ്ഞു.വിചാരണയ്ക്കു ദിവസങ്ങള്‍ക്കു മുമ്പാണ് ഭീഷണിയുമായി എത്തിയത്.തനിക്ക് ഭാര്യയും നാലു മക്കളുമുണ്ട്.ജോലി സംബന്ധമായി രാത്രിയിലും ഡ്യൂട്ടിക്കു പോകേണ്ടതിനാല്‍ കുടുംബത്തിന്റെ സുരക്ഷ ഓര്‍ത്താണ് മനസാക്ഷിയെ വഞ്ചിച്ചു ഭീഷണിക്കു വഴങ്ങിയത് അനൂപ് വ്യക്തമാക്കി.

ശോഭാ സിറ്റിയില്‍ ചന്ദ്രബോസിന്റെ സഹപ്രവര്‍ത്തകനായിരുന്നു സെക്യൂരിറ്റി ജീവനക്കാരനായ അനൂപ്.കേസിലെ പ്രതി മുഹമ്മദ് നിഷാം കാറിടിപ്പിച്ചാണു ചന്ദ്രബോസിനെ കൊലപ്പെടുത്തിയതെന്ന ആദ്യ മൊഴിയാണ് ഇന്നലെ അനൂപ് മാറ്റിപ്പറഞ്ഞത്.

INDIANEWS24.COM Tsr

Leave a Reply