jio 800x100
jio 800x100
728-pixel-x-90
<< >>

നിഷാമിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി:ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.നിഷാം ധാര്‍ഷ്ട്യവും അഹങ്കാരവും ഉള്ളയാളാണെന്ന് സുപ്രീംകോടതി വലിയിരുത്തല്‍.

സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ നിഷാമിനായി ഹാജരാകുമെന്ന് വാര്‍ത്തയുണ്ടായിരുന്നെങ്കിലും ഗോപാല്‍ സുബ്രഹ്മണ്യമാണ് പ്രതിഭാഗത്ത് നിന്നും ഹാജരായത്.സാധാരണക്കാരന്റെ ജീവന് ഒരു വിലയും കല്‍പ്പിക്കാത്തയാളാണ് നിഷാം എന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.കേസിന്റെ വിചാരണ നടപടികള്‍ വരുന്ന ജനുവരി 31ന് മുമ്പ് തീര്‍ക്കാനും കോടതി നിര്‍ദ്ദേശിച്ചു.

INDIANEWS24.COM NEWDELHI

Leave a Reply