ന്യൂഡല്‍ഹി:ചന്ദ്രബോസ് വധക്കേസ് പ്രതിയും കോടീശ്വരനുമായ വ്യവസായി മുഹമ്മദ് നിഷാമിന്റെ ജാമ്യ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴച്ച് പരിഗണിക്കും.സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെ ഹാജരാകും.കേരള സര്‍ക്കാര്‍ ഭാഗത്തു നിന്നും നാളെ സുപ്രീംകോടതിയിലെത്തുന്നത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബില്‍ ആയിരിക്കും.
കഴിഞ്ഞ ജനുവരി 29ന് വെളുപ്പിനാണ് തൃശൂര്‍ പുഴക്കലുള്ള ശോഭാ സിറ്റി ഫഌറ്റ് സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ ആഡംബര കാറിടിച്ച് വീഴ്ത്തിയ ശേഷം മര്‍ദ്ദിച്ചവശനാക്കിയെന്നാണ് കേസ്.അത്യാസന്ന നിലയിലായ ചന്ദ്രബോസ് പിന്നീട് ചികിത്സയ്ക്കിടെ ആശുപത്രിയില്‍ മരിച്ചിരുന്നു.
INDIANEWS24.COM NEWDELHI