728-pixel-x-90-2-learn
728-pixel-x-90
<< >>

നിഷാമിനെ സഹായിച്ചെന്ന പരാതിയില്‍ ഡിജിപി അടക്കമുള്ളവര്‍ക്കെതിരെ വിജിലന്‍സ് കേസ്

തൃശൂര്‍:സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ആഡംബര കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഹമ്മദ് നിഷാമിനെ സഹായിച്ചുവെന്ന പരാതിയില്‍ ഡി ജി പി. അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്. ഡി ജി പി. കെ എസ് ബാലസുബ്രഹ്മണ്യമടക്കം 11 ഉ്‌ദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കേണ്ടതുണ്ടോയെന്ന പ്രാഥമിക അന്വേഷണം നടത്താനാണ് ഉത്തരവിട്ടിരിക്കുന്നത്.ഈ അന്വേഷണം പൂര്‍ത്തിയായ ശേഷമായിരിക്കും കേസെടുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമാകുക.

പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി ജൂണ്‍ 25നു മുന്‍പു റിപ്പോര്‍ട്ടു നല്‍കണം.വിജിലന്‍സ് ഡിജിപിയോടാണ് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടത്. തൃശൂരിലെ പൊതുപ്രവര്‍ത്തകന്റെ പരാതിയിലാണ് കോടതിയുടെ ഉത്തരവ്.തൃശൂര്‍ മുന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ജേക്കബ് ജോബ്, ഗുരുവായൂര്‍ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ എന്‍ ജയചന്ദ്രന്‍ പിള്ള തുടങ്ങിയ 11 പേര്‍ക്കെതിരെയാണ് അന്വേഷണം.

നിഷാമിന്റെ കേസ് ഒതുക്കി തീര്‍ക്കാന്‍ ഡിജിപി. കെ എസ് ബാലസുബ്രഹ്മണ്യം നടപടികള്‍ സ്വീകരിക്കുന്നുവെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച് മുന്‍ ഡിജിപി. എം എന്‍ കൃഷ്ണമൂര്‍ത്തിയും മുന്‍ തൃശൂര്‍ കമ്മീഷര്‍ ജേക്കബ് ജോബും തമ്മിലുള്ള സംഭാഷവും ജോര്‍ജ് പുറത്തുവിട്ടിരുന്നതാണ്.

INDIANEWS24 TSR

Leave a Reply