728-pixel-x-90-2-learn
728-pixel-x-90
<< >>

നിഷാം ജയിലിൽ ഫോൺ ഉപയോഗിച്ചു; മുഖ്യമന്ത്രി റിപ്പോർട്ട് തേടി

തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാം ജയിലിൽ ഫോൺ ഉപയോഗിക്കുന്നുണ്ടെന്ന് വിവരം പുറത്തയതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ റിപ്പോർട്ട് തേടി.പ്രതിക്ക് അനർഹമായ സൗകര്യം ലഭിച്ചോയെന്ന കാര്യവും അന്വേഷിക്കാൻ ആവശ്യപ്പെട്ടു.ജയിൽ മേധാവിയോടാണ് റിപ്പോർട്ട് തേടിത്തിരിക്കുന്നത്.

ഇതേ തുടർന്ന് ജയിലിൽ നിഷാമിനെ പാർപ്പിച്ചിരിക്കുന്ന ബ്ലോക്കിൽ പരിശോധന നടത്തി.സ്വകാര്യ ചാനലിലെ റിപ്പോർട്ടറോട് നിഷാം സംസാരിച്ചതിന്റെ ശബ്ദരേഖയിലൂടെയാണ് വിവരം പുറത്തായത്. ഇതുകൂടാതെ നിഷാമിന്റെ സഹോദരന്മാർ നിഷാം ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി പോലീസിൽ പരാതി നൽകിയിരുന്നു.

INDIANEWS24.COM T V P M

Leave a Reply