jio 800x100
jio 800x100
728-pixel-x-90
<< >>

നിഷാം ഗുണ്ടാലിസ്റ്റില്‍

തിരുവനന്തപുരം:സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ആഡംബര കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിനെ ഗുണ്ടാ പട്ടികയില്‍പെടുത്തി.സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍തടയുന്നതിനായുള്ള കാപ്പ നിയമോപദേശക സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ആഭ്യന്തര വകുപ്പ് ഗുണ്ടാ ലിസ്റ്റില്‍ പെടുത്തിയത്.

ഉത്തരവ് നിഷാമിനെ പാര്‍പ്പിച്ചിരിക്കുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു.ഗുണ്ടാ ലിസ്റ്റില്‍ പെടുത്തയതോടെ ഇയാളെ ആറ് മാസം വരെ കരുതല്‍ തടങ്കലില്‍ വയ്ക്കാനാകും.സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലപ്പെട്ട കേസില്‍ പോലീസ് നേരത്തെ തന്നെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളതാണ്.

INDIANEWS24.COM TVPM

Leave a Reply