728-pixel-x-90-2-learn
728-pixel-x-90
<< >>

നിഷാം കുറ്റക്കാരന്‍ തന്നെ; ശിക്ഷ വ്യാഴാഴ്ച്ച വിധിക്കും

തൃശ്ശൂര്‍:മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിഷാം കുറ്റക്കാരനെന്ന് കോടതി തീര്‍പ്പുകല്‍പ്പിച്ചു.കേസ് പരിഗണിക്കുന്ന തൃശ്ശൂരിലെ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വ്യാഴാഴ്ച്ച വിധി പറയും.കൊലപാതകം ഉള്‍പ്പെടെ പ്രതിക്കെതിരെ ചുമത്തിയ ഒമ്പത് കുറ്റങ്ങളും തെളിയിക്കപ്പെട്ടതായി കോടതി പ്രസ്താവിച്ചു.

തന്റെത് ഒരു കൂട്ടുകുടുംബമാണെന്നും അതിനാല്‍ ശിക്ഷയില്‍ ഇളവുണ്ടാകണമെന്നും ഇന്ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ നിഷാം അഭ്യര്‍ത്ഥിച്ചു.എന്നാല്‍ നിഷാം സമൂഹത്തിന് ആപത്താണെന്ന് കോടതി പറഞ്ഞു.അതിനാല്‍ തന്നെ ശിക്ഷിക്കപ്പെടേണ്ടത് ആവശ്യമാണെന്നും അറിയിച്ചു.രണ്ടര മാസം നീണ്ട വിസ്താരത്തിനിടെ 22 പ്രോസിക്യൂഷന്‍ സാക്ഷികളെയും നാല് പ്രതിഭാഗം സാക്ഷികളെയും വിസ്തരിച്ചു.

തൃശ്ശൂരിലെ കോടതിയില്‍ കനത്ത സുരക്ഷയാണ് ഇന്ന് ഏര്‍പ്പെടുത്തിയിരുന്നത്.എന്നാല്‍ വിധിയറിയാന്‍ വന്‍ജനക്കൂട്ടം തന്നെ കോടതിവളപ്പിലും പരിസരത്തും തടിച്ചുകൂടിയിരുന്നു.കഴിഞ്ഞ കൊല്ലം ജനുവരിയിലാണ് ചന്ദ്രബോസ് ആക്രമിക്കപ്പെട്ടത്.തുടര്‍ന്ന് ഫെബ്രുവരിയില്‍ ചികിത്സയിലിരിക്കെ മരണമടയുകയായിരുന്നു.

INDIANEWS24.COM TSR

Leave a Reply