ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയില്‍ പര്‍ദ്ദയിട്ട നായകന്റെ തുടയില്‍ ഒരാള്‍ തൊടുമ്പോള്‍ ചില അവസരങ്ങളില്‍ എങ്കിലും സ്ത്രീ ആകുക എളുപ്പം അല്ല എന്ന് അയാള്‍ മനസിലാക്കുന്നുണ്ട്
അടി കിട്ടിയ പൂവന്മാരില്‍ ഏറ്റവും പ്രസിദ്ധന്‍ ആരാണ് .നിസ്സംശയം പറയാം കഴിഞ്ഞ ദിവസം തിരുവനതപുരത്ത് അമൃതയെന്ന പെണ്‍കുട്ടിയുടെ കയ്യില്‍ നിന്ന് അടി കിട്ടിയ ആള് (ആള്ക്കാര്)തന്നെ ! മാനവും, ജോലിയും, ആരോഗ്യവും ഒറ്റയടിക്ക് പോയി പകരം കിട്ടിയത് പൂവാലന് ശല്യത്തിന് അറസ്റ്റും പോലീസ് കേസും !
വയലാര്‍ രവിയും ഈ പൂവാലന്മാരും തമ്മില്‍ എന്ത് ബന്ധം എന്ന് ചോദിക്കരുത്.മറുചോദ്യം ചോദിച്ചത് പത്രലേഖികയുടെ ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ ആണെന്നുള്ളത് തന്നെയാണ് അദ്ദേഹത്തെ
കീറി അടുപ്പില്‍ വെക്കാന്‍ നമ്മള് കണ്ട കാരണം (പല തവണ മാപ്പ് പറഞ്ഞെങ്കിലും ) ! പൂവാലന്മാര് സ്ത്രീയോട് എന്ന പോലെയല്ല പെരുമാറിയത് പോലും.അപ്പൊ ഒന്നുറപ്പാണ് വിവേചനം കാണിച്ചാലും ഇല്ലെങ്കിലും അടി ഉറപ്പാണ്.
പേടിച്ചു വിറച്ചു നിന്ന ഭര്‍ത്താവിന്റെ മുന്നില്‍ ആണുങ്ങളെ അടിച്ചു വീഴ്ത്തിയ ഉണ്ണിയാ ര്‍ച്ച കഥ നമ്മള് പണ്ടേ കേള്‍ക്കുന്നതാണ് (ഭര്‍ത്താവു വല്ല പിറപ്പും കാണിച്ചിട്ടാണോ ആളുകള്‍ തല്ലാന്‍ വന്നതെന്ന് ചരിതം എങ്ങും പറയുന്നും ഇല്ല..അല്ലേല്‍ പിന്നെ അങ്ങേരു വിറക്കണ്ട കാര്യം ഇല്ലല്ലോ)
സ്ത്രീകളോട് തട്ടി കയറുന്നവര്‍ ,അസഭ്യം പറയുന്നവര്‍,വഴക്കിടുന്നവര്‍,അവരെല്ലാം പൂവാലാന്മാരാണോ ? ഇവിടെയാണ് അമൃതയുടെ തല്ലു കൊണ്ടാവര്ക്ക് വേണ്ടി നിരത്താനും ചില ന്യായങ്ങള്‍ ഉള്ളത്.
ഒരു പൊതു സ്ഥലത്ത് രണ്ടു ആണുങ്ങള് തമ്മില്‍ കശ പിശ ഉണ്ടായാല്‍ അസഭ്യം സ്വാഭിവികമായും പറയില്ലേ ? വെല്ലു വിളിച്ചാല്‍ അതേറ്റു പിടിക്കില്ലേ ? ധൈര്യമുണ്ടെങ്കില്‍ തിരിച്ചു വാടാ എന്ന് ആര് (അയാള്‍ വെട്ടില്‍ സുരേഷോ തമ്മനം ഷാജിയോ അല്ലെങ്കില്‍)വിളിച്ചാലും തിരി
ഒരു അടിപിടിയിലെ വിജയിക്ക് ഇതിനു മുന്‍പ് ഇങ്ങനെ പ്രശസ്തി കിട്ടിയിട്ടുണ്ടാവില്ല.കൂടാതെ
സ്ത്രീയോട് അനാവശ്യം പറഞ്ഞാല്‍ പോലീസ് കേസ് എടുക്കും പക്ഷെ സ്ത്രീയുടെ കയ്യില്‍ നിന്ന് അടി കെട്ടിയാല്‍ തിരിച്ചു കേസ് കൊടുക്കാന്‍ പാടില്ലത്രേ !! ഇതെന്തു ന്യായം..സ്ത്രീകള്‍ക്ക് വേണ്ടി വിഷയങ്ങളില്‍ ഇടപെടുകയും കേസില്‍ പ്രതിയാവുകയും എത്രെയോ പുരുഷന്മാരുണ്ട് ഇവിടെ ? സ്ത്രീപക്ഷം എന്നാല്‍ പുരുഷ വിരുദ്ധം എന്നും മനസിലാക്കുന്നവര്‍ ഒന്ന് ചിന്തിച്ചു നോക്കൂ ?ഈ അവസരത്തില്‍ മുംബയിലെ ഒരു നൈറ്റ് ക്ലബ്ബില്‍ വെച്ച് സ്ത്രീകള്‍ക്ക് വേണ്ടി രക്തസാക്ഷി ആയ റൂബന്‍ ഫെര്ണണ്ടാസിനെ ഇത്തരക്കാര്‍ ഒന്ന് നന്ദിയോടെ ഓര്‍ക്കുന്നത് നന്നായിരിക്കും.