728-pixel-x-90-2-learn
728-pixel-x-90
<< >>

നിവിന്‍ പോളി ദ്വിഭാഷാ ചിത്രത്തില്‍

നിവിന്‍ പോളി ദ്വിഭാഷാ ചിത്രത്തില്‍ നായകനാകുന്നു. രാകേഷ് ഷെട്ടി സംവിധാനം ചെയ്ത കന്നഡ ചിത്രമായ ‘ഉള്ളിഡവരും കണ്ടാന്തേ’ എന്ന കന്നട ചിത്രത്തിന്റെ തമിഴ്, മലയാളം പതിപ്പുകളിലാണ് താരം വേഷമിടാനൊരുങ്ങുന്നത്.

2014ല്‍ പുറത്തിറങ്ങിയ ഈ ചിത്രം വലിയ വിജയം ഏറ്റുവാങ്ങുന്നതിനൊപ്പം ഫിലിംഫയര്‍ അവാര്‍ഡില്‍ മികച്ച സംവിധായകന്‍,മികച്ച സംഗീത സംവിധായകന്‍,മികച്ച ഗായകന്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ ചിത്രം വാരിക്കൂട്ടിയിരുന്നു.ജാപ്പനീസ് ക്ലാസിക് ചിത്രമായ റാഷമോണുമായി പുതിയ ചിത്രത്തിന് സാമ്യമുണ്ട്. റാഷമോണിലെ പോലെ ഒരു കൊലപാതകത്തെപ്പറ്റി പലരും അവരുടെ കാഴ്ചപ്പാടില്‍ കഥ പറയുന്നതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.

യഥാര്‍ത്ഥ പതിപ്പില്‍ രാകേഷ് ഷെട്ടി അവതരിപ്പിച്ച വേഷമാണ് നിവിന്‍ അവതരിപ്പിക്കുക.ഗൗതം രാമചന്ദ്രനായിരിക്കും ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ്‌നാട്‌കേരള അതിര്‍ത്തിയാണ് ലൊക്കേഷനായി തീരുമാനിച്ചിരിക്കുന്നത്.ചിത്രത്തിലെ മറ്റ് അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ആരൊക്കെയാണെന്ന് വൈകാതെ അറിയിക്കും.

INDIANEWS24.COM Movies

Leave a Reply