728-pixel-x-90-2-learn
728-pixel-x-90
<< >>

നിവിന്റെയൊപ്പം സച്ചിന് 1983 കാണാന്‍ മോഹം

ക്രിക്കറ്റ് ഒരു വികാരമായ് കോര്‍ത്തിണക്കി കഥ പറഞ്ഞ ചിത്രമാണ് 1983.ഈ ചിത്രം അതിലെ നായകനായെത്തിയ നിവിന്‍പോളിക്കൊപ്പമിരുന്ന് കാണണമെന്ന് സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന് ആഗ്രഹം.ഒരു സ്വകാര്യ എഫ് എം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇതിഹാസതാരം ഇക്കാര്യം അറിയിച്ചത്.

നിവിനുമായി സംസാരിക്കുന്നതിനിടെയാണ് 1983 എന്ന ചിത്രത്തെ കുറിച്ചറിയുന്നതെന്ന് സച്ചിന്‍ പറഞ്ഞു.അന്ന് സിനിമയെ കുറിച്ച് കുറേ കാര്യങ്ങള്‍ പറഞ്ഞിരുന്നു.ആ സിനിമ കാണണമെന്നുണ്ട്,അതും നിവിന്റെയൊപ്പം തന്നെ.ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് സഹഉടമയായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇക്കഴിഞ്ഞ തവണ പുതിയ ഉടമകളെ പരിചയപ്പെടുത്തുമ്പോള്‍ നിവിന്‍പോളിയെ ടീമിന്റെ ബ്രാന്‍ഡ് അംബാസിഡറായി തിരഞ്ഞെടുത്തിരുന്നു.അതേ വേദിയില്‍ സച്ചിനുമായി നിവിന്‍ പോളി വേദി പങ്കിടുകയും ചെയ്തു.തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പല മത്സരങ്ങിലും സച്ചിനൊപ്പം കളി കാണാന്‍ നിവിനും എത്തിയിരുന്നു.

എബ്രിഡ് ഷൈന്‍ ആദ്യമായി സംവിധാനം ചെയ്ത 1983 ക്രിക്കറ്റിനു വേണ്ടി ജീവിക്കുന്ന ഒരു നാട്ടിന്‍പുറത്തുകാരന്റെ കായികപ്രേമത്തെ കുറിച്ചാണ് പറയുന്നത്.മകനെ ക്രിക്കറ്റ് താരമാക്കാന്‍ പരിശ്രമിക്കുന്ന അച്ഛനെയും നിവിന്‍പോളിയിലൂടെ ഈ ചിത്രത്തില്‍ കാണാം.ചിത്രം വന്‍ഹിറ്റായിരുന്നു.

INDIANEWS24.COM Movies

Leave a Reply