728-pixel-x-90-2-learn
728-pixel-x-90
<< >>

നിലമ്പൂര്‍ രാധാ വധക്കേസ്: രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം

മലപ്പുറം:നിലമ്പൂര്‍ രാധ വധക്കേസില്‍ കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ രണ്ട് പേര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു.കേസിലെ പ്രതികളായ ബി കെ ബിജു(38), സുഹൃത്ത് ചുള്ളിയോട് ഉണ്ണിക്കുളം കുന്നശേരി ഷംസുദ്ദീന്‍(29)എന്നിവര്‍ കുറ്റക്കാരെന്നു കണ്ടെത്തിയ മഞ്ചേരി ഒന്നാം അഡിഷനല്‍ സെഷന്‍സ് ജഡ്ജി പി എസ് ശശികുമാറാണ് ശിക്ഷാ വിധി പുറപ്പെടുവിച്ചത്.

ജീവപര്യന്തം കഠിന തടവിന് ഒപ്പം ഇരുവര്‍ക്കും പിഴയും ചുമത്തിയിട്ടുണ്ട്. ബിജുവിന് 86,000 രൂപയും ഷംസുദ്ദീന് 41,000 രൂപയുമാണ് പിഴ ചുമത്തിയത്.ഇതടച്ചില്ലെങ്കില്‍ അധിക തടവ് അനുഭവിക്കേണ്ടി വരും.

2014 ഫെബ്രുവരി അഞ്ചിനാണ് നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസ് ജീവനക്കാരി കോവിലകത്തുമുറി ചിറക്കല്‍ രാധ (49) കൊല്ലപ്പെട്ടത്.നിലമ്പൂരില്‍നിന്ന് 20 കിമീ അകലെ ഉണ്ണികുളത്തെ കുളത്തില്‍ നിന്ന് 10ന് ആണ് ചാക്കില്‍കെട്ടിയ നിലയില്‍ രാധയുടെ മൃതദേഹം കണ്ടെത്തിയത്.കൊലപാതകം, മാനഭംഗം, മൃതദേഹത്തില്‍നിന്ന് ആഭരണ കവര്‍ച്ച, തെളിവ് നശിപ്പിക്കല്‍, അന്യായമായി തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതികള്‍ ചെയ്തതായി തെളിഞ്ഞിരുന്നു.വിവിധ വകുപ്പുകളിലായാണ് ജീവപര്യന്തം കഠിന തടവും പിഴയും വിധിച്ചത്.മുമ്പ് നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫിസ് സെക്രട്ടറിയായിരുന്ന ബിജു സംഭവം നടക്കുന്ന സമയത്ത് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പഴ്‌സനല്‍ സ്റ്റാഫില്‍ അംഗമായിരുന്നു.

INDIANEWS24 MALAPPURAM

Leave a Reply