728-pixel-x-90-2-learn
728-pixel-x-90
<< >>

നിലമ്പൂരെ കുളം സന്ധ്യ വറ്റിക്കുമോ

നിലമ്പൂര്‍ : നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയായിരുന്ന രാധയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണച്ചുമതല എഡിജിപി ബി. സന്ധ്യക്ക് കൈമാറി. നിലവിലെ അന്വേഷണസംഘത്തിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്ന പശ്ചാതലത്തിലാണ് ഇത്.

അന്വേഷണച്ചുമതല ഉയര്‍ന്ന തലത്തിലുള്ള ഉദ്യോഗസ്ഥനെയോ ഉദ്യോഗസ്ഥയെയോ ഏല്‍പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. രാധയുടെ മൃതദേഹം കണ്ടെത്തിയ കുളം വറ്റിച്ചാല്‍ കൂടുതല്‍ ജഡങ്ങള്‍ കണ്ടുകിട്ടിയേക്കാമെന്ന സംശയവും പിണറായി ഉന്നയിച്ചിരുന്നു.

മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍റെ പെഴ്സണല്‍ സ്റ്റാഫ് അംഗം ഉള്‍പ്പെടെ രണ്ട് പേരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്‌. കൂടുതല്‍ പേര്‍ കൊലപാതകത്തിന് പിന്നിലുണ്ടെന്ന് ആരോപണമുണ്ട്.

Leave a Reply