jio 800x100
jio 800x100
728-pixel-x-90
<< >>

നിലച്ചത് മലയാളത്തിന്‍റെ ഉദയരാഗം

മലയാളത്തിന്റെ ഉദയരാഗം നിലച്ചു. മലയാളിയെ ഗൃഹാതുരസ്മൃതികളിലേക്ക് കൈപിടിച്ചുനടത്തിയ ഒരു ശാഖയിലെ അവസാനകണ്ണിയാണ് കെ.പി. ഉദയഭാനുവിന്‍റെ നിര്യാണത്തോടെ അരങ്ങൊഴിയുന്നത്.  പ്രണയവും ശോകവും ഇടകലര്‍ന്ന ഗാനങ്ങളിലൂടെയാണ് ഉദയഭാനു മലയാളികളുടെ മനസ്സില്‍ ചേക്കേറിയത്. മരണസമയത്ത് സഹോദരി അമ്മിണിയും മകൻ രാജീവിം മരുമകൾ സരിതയും സമീപത്തുണ്ടായിരുന്നു.

2010ൽ  ജോർജ് വർഗീസ് സംവിധാനം ചെയ്ത താന്തോന്നിയിലെ കാറ്റു പറഞ്ഞതും കടലു പറഞ്ഞതും ആണ് അവസാനമായി പാടിയ ഗാനം. 1936 ജൂൺ 6ന് പാലക്കാട് തരൂരിൽ എൻ.എസ് വർമ്മയുടെയും നേത്യാരമ്മയുടെയും മകനായി ജനിച്ചു. കെ.പി. കേശവമേനോന്റെ സഹോദരി മകനായ ഉദയഭാനു അച്ഛന്റെ ബിസിനസുമായി ബന്ധപ്പെട്ട് എട്ട് വയസുവരെ സിംഗപ്പൂരിലാണ് ജീവിച്ചത്. 1944ൽ നേത്യാരമ്മ മക്കളെയും കൊണ്ട് നാട്ടിലേക്ക് മടങ്ങി. തുടർന്ന് മറ്റൊരു അമ്മാവനായ അപ്പുക്കുട്ടൻ മേനോന്റെ ശിക്ഷണത്തിലാണ് ഉദയഭാനു വളർന്നത്. അനന്തരവന്റെ സംഗീത താത്പര്യം കണ്ട് അപ്പുക്കുട്ടൻ മേനോൻ ഉദയഭാനുവിനെ കൽപ്പാത്തിയിലെ ത്യാഗരാജ സംഗീത വിദ്യാലയത്തിലാക്കി. അവിടെ ഫ്ളൂട്ട് കൃഷ്ണയ്യർ, പാലക്കാ‌ട് മണി അയ്യർ, എം.ഡി രാമനാഥൻ തുടങ്ങിയ പ്രഗല്ഭർക്കു കീഴിൽ സംഗീത പഠനം.
1955ൽ കോടിക്കോട് റേഡിയോ നിലയിത്തിൽ അനൗൺസറായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. അവിടെ വച്ച് പി. ഭാസ്കരൻ, തിക്കോടിയൻ, കെ. രാഘവൻ, ശാന്താ പി. നായർ തുടങ്ങിയ പ്രഗല്ഭരുമായി സൗഹൃദമായി. ആ സൗഹൃദമാണ് ഉദയഭാനുവിനെ സിനിമയിലെത്തിച്ചതും.
മലയാളികളെ പ്രണയത്തിന്റെ കാനന ഛായയിലേക്ക് കൂട്ടിക്കൊണ്ടുപോയ ഉദയഭാനുവിന്റെ പിന്നണി ഗാന ജീവിതം ആരംഭിക്കുന്നത് 1958ലെ പി. ഭാസ്കരൻ സംവിധാനം ചെയ്ത നായരുപിടിച്ച പുലിവാണ് എന്ന ചിത്രത്തിലൂടെയാണ്. എന്തിനിത്ര പഞ്ചസാര, വെളുത്ത പെണ്ണേ ( പി. ലീലയുമൊത്ത്) ഗാനങ്ങൾ എക്കാലത്തെയും ഹിറ്റുകളായി. അവിട‌െ ഉദയഭാനു എന്ന ഗായകന്റെ ജൈത്രയാത്രയും തുടങ്ങി. പ്രേക്ഷകരെ പ്രണയത്തിന്റെ കൊടുമുടിയിലെത്തിച്ച കാനന ഛായയിൽ ആ‌ടു മേയ്ക്കാൻ (രമണൻ- പി. ലീല), താമരത്തുമ്പീ വാ വാ (പുതിയ ആകാശം പുതിയ ഭൂമി- പി. ലീല), അനുരാഗ നാ‌ടകത്തിൻ (നിണമണിഞ്ഞ കാൽപ്പാട‌ുകൾ) തുടങ്ങിയവ ഉദയഭാനുവിനെ അനശ്വരനാക്കി.

സംഗീതസംവിധായകനെന്ന നിലയിലും ഉദയഭാനു ശ്രദ്ധ നേടി.  സമസ്യ, മയിൽപ്പീലി തു‌ടങ്ങിയ ചിത്രങ്ങലിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നു. സമസ്യയിലെ കിളി ചിലച്ചൂ എന്ന ഗാനം കെ.ജെ. യേശുദാസിന് ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു. 1970ൽ തലശേരി സ്വദേശി കാപ്പന ഗോവിന്ദ മേനോന്റെ മകൾ വിജയലക്ഷ്മിയെ വിവാഹം ചെയ്തു. ഏക മകൻ രാജീവ് വിവാഹം ചെയ്തിരിക്കുന്നത് സിനിമാട്ടോഗ്രാഫർ ശിവന്റെ മകൾ സരിതയെയാണ്. 2007ൽ വിജയലക്ഷ്മി മരിച്ചു. 1984 മുതൽ ഓൾഡ് ഈസ് ഗോൾഡ് എന്ന പേരിൽ ഒരു ഗാനമേള ട്രൂപ്പ് നടത്തി. 1981ലും 82ലും സംസ്ഥാന സർക്കാരിന്റെ പുരസ്കാരം കിട്ടിയ മഹാഗായകനെ 2009ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു. കേരളാ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്റെ പി.ആർ.ഒയായി ജോലി ചെയ്തിട്ടുണ്ട്.

 

ASH INDIANEWS

Leave a Reply