728-pixel-x-90-2-learn
728-pixel-x-90
<< >>

നിര്‍മ്മാതാവിനെ ആക്രമിച്ച സംഭവത്തില്‍ 14 പേര്‍ കസ്റ്റഡിയില്‍

കൊച്ചി:സിനിമാ നിര്‍മ്മാതാവ് മഹാ സുബൈര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ 14 പേര്‍ പോലീസ് കസ്റ്റഡിയില്‍.ചൊവ്വാഴ്ച്ച രാത്രി സുബൈര്‍ താമസിച്ചിരുന്നു തമ്മനത്തെ ഹോട്ടലില്‍ വച്ചാണ് ആക്രമണമുണ്ടായത്.

ഇന്നലെ രാത്രി ഒമ്പരയോടെയാണ് സംഭവം.സുബൈര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.ഇന്നലത്തെ ഷൂട്ടിന് ശേഷം ഹോട്ടലിലെത്തി വാഹനം പാര്‍ക്ക് ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം.തലയില്‍ ആഴത്തില്‍ മുറവേറ്റ സുബൈര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരന്‍ പ്രകാശനും പരിക്കേറ്റിട്ടുണ്ട്.

തമ്മനത്ത്‌ തന്നെയുള്ളവരാണ് ആക്രമണത്തിലേര്‍പ്പെട്ടതെന്ന് പോലീസ് നടപടിയില്‍ നിന്നും വ്യക്തമായി.സംഭവത്തില്‍ ഒരാളെ കൂടി പിടികൂടാനുണ്ട്.സംഘം ഇന്നലെ ഉച്ചയ്ക്ക് ശേഷം ഹോട്ടലിലെത്തിയപ്പോള്‍ വഴക്കുണ്ടായിരുന്നു.രാത്രി വീണ്ടും തര്‍ക്കംമുറുകിയപ്പോള്‍ ആക്രമണം സിനിമാ പ്രവര്‍ത്തകരിലേക്കും വ്യാപിക്കുകയായിരുന്നു.നിലവിലെ വിവരങ്ങളനുസരിച്ച് ആസുത്രിതമായ ആക്രമണല്ലെന്ന നിഗമനമാണ് പോലീസിനുള്ളത്.

INDIANEWS24.COM KOchi

Leave a Reply