728-pixel-x-90-2-learn
728-pixel-x-90
<< >>

നിര്‍മ്മല സീതാരാമന്‍റെ വാര്‍ത്താസമ്മേളനത്തില്‍ അനിശ്ചിതത്വം തുടരുന്നു

ന്യൂഡല്‍ഹി:നാളെ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ നാളെ നടാത്താനിരുന്ന സുപ്രധാന  വാര്‍ത്താസമ്മേളനം നടക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു.അതേസമയം വര്ത്താസംമ്മേളനം റദ്ദാക്കിയതായി ഇതുവരെ അറിയിപ്പ്  വന്നിട്ടുമില്ല.ഡല്‍ഹിയിലെ നാഷണല്‍ മീഡിയ സെന്ററിൽ രണ്ടരയ്ക്കാണ് വാർത്താസമ്മേളനം.

രാജ്യത്തെ സാമ്പത്തിക  പ്രതിസന്ധി മറികടക്കാനുള്ള ഉത്തേജന പാക്കേജുകൾ ധനമന്ത്രി പ്രഖ്യാപിക്കുമെന്നായിരുന്നു റിപ്പോർട്ട്.ഇതിനിടെ, ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിലും താഴേക്ക് പോവുകയാണെന്ന അന്താരാഷ്ട്ര നാണ്യ നിധി ( ഐ എം എഫ് ) വിലയിരുത്തൽ പുറത്തുവന്നു. ബാങ്കുകൾ ഒഴികെയുള്ള ധനകാര്യ സ്ഥാപനങ്ങൾ ദുര്‍ബലമായതാണ് ഇതിന് കാരണം. വരും വർഷങ്ങളിൽ ഇന്ത്യയുടെ വളര്‍ച്ച മന്ദഗതിയിലായിരിക്കും. 2020 ഓടെ 7.2 ശതമാനം വളര്‍ച്ചയാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. എന്നാൽ അതിലേക്ക് എത്തുക പ്രയാസമായിരിക്കുമെന്നാണ് ഐ എം എഫ് വിലയിരുത്തൽ.

ഏതായാലും കേന്ദ്രഗവണ്മെന്റ് സാമ്പത്തിക പ്രതിസന്ധിയുടെ കാര്യത്തില്‍ തുടരുന്ന അനിശ്ചിതത്വത്തിനു വിരാമമിടേണ്ടത് അനിവാര്യമാണ്.സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കില്‍ അത് എത്രത്തോളം രൂക്ഷമാണെന്നും അത് നേരിടാന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് താമസം വിനാ നടപടികള്‍ എടുത്തില്ലെങ്കില്‍ കൂടുതല്‍ അപകടമാരമായ സ്ഥിതി വിശേഷത്തിലെക്ക് രാജ്യം എത്തിച്ചേരും.സാമ്പത്തിക പ്രതിസന്ധി എന്നത് കുപ്രചരണം ആണെങ്കിലും അത് ജനങ്ങളെ അറിയിച്ചു ഭീതിയൊഴിവാക്കേണ്ട ബാധ്യതയും കേന്ദ്ര സര്‍ക്കാരിനുണ്ട്.

INDIANEWS24 NEW DELHI’ DESK

 

Leave a Reply