728-pixel-x-90-2-learn
728-pixel-x-90
<< >>

നിര്‍ഭയ വോളന്റിയര്‍മാരാകാന്‍ അവസരം മേയ്31 വരെ

എറണാകുളം:നിര്‍ഭയ വോളന്റിയര്‍മാരായി പ്രവര്‍ത്തിക്കുന്നതിന് താല്‍പ്പര്യമുള്ളവര്‍ക്ക് നാളെ കൂടി (മേയ് 31) അപേക്ഷിക്കാം.സ്ത്രീകള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും.അപേക്ഷകര്‍ അവര്‍ പ്രതിനിധീകരിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് സ്ഥിര താമസമുള്ളവരും 22നും 50നും ഇടയില്‍ പ്രായമുള്ളവരും ഏതെങ്കിലും കുറ്റകൃത്യത്തില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടവരോ സദാചാരം,സാമ്പത്തികം തുടങ്ങിയവയിലോ മറ്റു വിഷയങ്ങളിലോ ഗുരുതരമായ പരാതികളില്‍ ഉള്‍പ്പെട്ടവരോ ആകാന്‍ പാടില്ല.ആരോഗ്യവതിയായിരിക്കണം.നീണ്ട കാലയളവ് ചികിത്സ വേണ്ടവരും രാഷ്ട്രീയ പാര്‍ട്ടികളുടെ സജീവ പ്രവര്‍ത്തകരും അപേക്ഷിക്കേണ്ടതില്ല.ശമ്പളമോ പ്രതിഭലമോ ലഭിക്കുകയില്ല.പോലീസ് മേധാവികള്‍,ജില്ലാ കളക്ടര്‍,അവരുടെ പ്രതിനിധികള്‍ എന്നിവരുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിരിക്കണം.അപേക്ഷയും ബയോഡേറ്റയും സഹിതം ജില്ലാ കളക്ട്രേറ്റിലാണ് അപേക്ഷിക്കേണ്ടത്.

Source : PRD,Govt of Kerala

 

 

 

Leave a Reply