728-pixel-x-90-2-learn
728-pixel-x-90
<< >>

നിര്‍ഭയ കേസ്:പ്രതി മോചിതനായത്‌ തടയാനാവില്ല

ന്യൂഡല്‍ഹി:നിര്‍ഭയ കേസില്‍ പ്രതിയായ പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയെ മോചിപ്പിക്കുന്ന നിയമവ്യവസ്ഥയെ ഖണ്ഡിക്കാനാകില്ലെന്ന് സുപ്രീംകോടതി.പ്രതിയെ മോചിപ്പിക്കരുതെന്ന വനിതാക്കമ്മീഷന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഇക്കാര്യം അറിയിച്ചത്.എന്നാല്‍ ഇത്തരം ഒരു നിയമസാധുതയില്‍ പ്രതി മോചിതനാകുന്നതിനെ ഏറെ ആശങ്കയോടെയാണ് കാണുന്നതെന്ന് വിധി പുറപ്പെടുവിച്ച ബെഞ്ച് അഭിപ്രായപ്പെട്ടു.

മൂന്ന് വര്‍ഷം മുമ്പ് ഓടിക്കൊണ്ടിരുന്ന ബസില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ഞായറാഴ്ച്ച മോചിതനായിരുന്നു.ഇയാളുടെ മോചനത്തിനെതിരെയാണ് വനിതാക്കമ്മീഷന്‍ ഹര്‍ജി നല്‍കിയത്.കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേര് ജ്യോതി സിംഗ് എന്നാണെന്ന് കഴിഞ്ഞ ദിവസം മാതാവ് ആശാദേവി പരസ്യമായി അറിയിച്ചിരുന്നു.സ്ത്രീസുരക്ഷ പ്രസംഗത്തില്‍ മാത്രമാണെന്ന് അവര്‍ ഇന്നത്തെ കോടതി ഉത്തരവിനോട് പ്രതികരിച്ചു.

ഞായറാഴ്ച്ച വൈകീട്ട് അഞ്ച് മണിയോടെയാണ് 20കാരനായ പ്രതിയെ മൂന്ന് വര്‍ഷം തടവില്‍ പാര്‍പ്പിച്ച ജുവനൈല്‍ ഹോമില്‍ നിന്നും വിട്ടയച്ചത്.ഇതിനെതിരെ വനിതാ കമ്മീഷന്‍ ശനിയാഴ്ച്ച അര്‍ദ്ധരാത്രി ഹര്‍ജി നല്‍കിയിരുന്നു.ചീഫ് ജസ്റ്റീസിന്റെ നിര്‍ദ്ദേശ പ്രകാരം ഹര്‍ജി ഫയലില്‍ സ്വീകരിച്ച് തിങ്കളാഴ്ച്ചത്തേക്ക് കേസ് വയ്ക്കുകയായിരുന്നു.നിര്‍ഭയ കേസിനാധാരമായ സംഭവം നടക്കുമ്പോള്‍ പ്രതിക്ക് 18 വയസ് തികഞ്ഞിട്ടില്ലായിരുന്നു എന്നതാണ് വിനയായത്.പ്രായപൂര്‍ത്തിയായില്ലെന്ന കാരണത്താല്‍ ഇയാളെ കുട്ടിക്കുറ്റവാളികളെ പാര്‍പ്പിക്കുന്ന ജുവനൈല്‍ ഹോമില്‍ പാര്‍പ്പിക്കുകയായിരുന്നു.കേസില്‍ മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ പ്രതിയെ പാര്‍പ്പിക്കാന്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ നിര്‍വ്വാഹമില്ല.

INDIANEWS24.COM NEWDELHI

Leave a Reply