728-pixel-x-90-2-learn
728-pixel-x-90
<< >>

നിര്‍ഭയക്കേസിലെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു

ന്യൂഡല്‍ഹി:നിര്‍ഭയ കേസില്‍ പ്രതികള്‍ക്ക് വിചാരണാക്കോടതിയും ഹൈക്കോടതിയും വിധിച്ച വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു.ചിന്തിക്കാന്‍പോലും സാധിക്കാത്ത കുറ്റമാണ് പ്രതികള്‍ നടത്തിയതെന്ന് പറഞ്ഞ കോടതി ശക്തമായ ഭാഷയിലാണ് വിധിപ്രസ്താവം എഴുതിയത്.രാജ്യം ഇനി ഇത്തരം സംഭവം ആവര്‍ത്തിക്കരുതെന്നും പ്രതികള്‍ വധശിക്ഷ ആര്‍ഹിക്കുന്നുവെന്നും സുപ്രീംകോടതി പറഞ്ഞു.

2012 ഡിസംബര്‍ 16ന് രാത്രി ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ നിര്‍ഭയയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചത്.നാല് പേര്‍ക്കാണ് വധശിക്ഷ.സംഭവത്തില്‍ ആറു പ്രതികളെയാണ് പോലീസ് അറസ്റ്റു ചെയ്തത്. പ്രതി രാംസിംഗ് തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതിയെ മൂന്നുവര്‍ഷം ദുര്‍ഗുണപരിഹാര പാഠശാലയില്‍ പാര്‍പ്പിക്കാന്‍ ഉത്തവിട്ടു.അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, മുകേഷ് സംഗ്, വിനയ് ശര്‍മ്മ എന്നീ നാലു പേര്‍ക്കും വിചാരണ കോടതി വധശിക്ഷ വിധിച്ചു. ദില്ലി ഹൈക്കോടതി ഈ വിധി ശരിവച്ചു.ഇതിനെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇന്ന് വിധി പുറപ്പെടുവിച്ചത്.

ജസ്റ്റിസുമാരായ ദീപക് മിശ്ര, ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.ജസ്റ്റിസ് കുര്യന്‍ ജോസഫ് ഉള്‍പ്പെട്ട ബെഞ്ചാണ് ആദ്യം കേസ് പരിഗണിച്ചത്.പിന്നീട് മാറ്റുകയായിരുന്നു.പ്രതികളെ വധശിക്ഷയില്‍ നിന്നൊഴിവാക്കാന്‍ അഭിഭാഷകനായ എം എല്‍ ശര്‍മ്മ, സഞ്ജയ് ഹെഡ്‌ടെ എന്നിവര്‍ നിരവധി വാദങ്ങളുന്നയിച്ചെങ്കിലും സുപ്രീംകോടതിയുടെ തീരുമാനം മറിച്ചായിരുന്നു.

INDIANEWS24.COM NEWDELHI

Leave a Reply