728-pixel-x-90-2-learn
728-pixel-x-90
<< >>

നിര്‍ബന്ധിത വിവാഹം ബ്രിട്ടനില്‍ കുറ്റകൃത്യമായി പ്രഖ്യാപിച്ചു

ലണ്ടന്‍:ഇഷ്ടമില്ലാത്ത പുരുഷനെയോ, സ്ത്രീയെയോ കല്യാണം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നത് ബ്രിട്ടനില്‍ കുറ്റകൃത്യമായി പ്രഖ്യാപിച്ചു.ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ ഇന്ന് പ്രസിദ്ധീകരച്ചു.യുകെയില്‍ ജീവിക്കുന്ന വിദേശ പൌരന്‍മാര്‍ക്കും സര്‍ക്കാരിന്റെ ഈ ഉത്തരവ് ബാധകമായിരിക്കും.

ഈ വിഷയത്തിന് മേല്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും വളെരെ വിശദമായ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് നിയമം നിര്‍മ്മാണം നടത്തിയത്.ഇന്ന്,പുറത്തിറങ്ങിയ സര്‍ക്കുലര്‍ പ്രകാരം വളരെ ശക്തമായ നിയമമാണ് സര്‍ക്കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

മക്കളെയോ ബന്ധുക്കളെയോ ഇഷ്ടമില്ലാത്ത വിവാഹത്തിനു നിര്‍ബന്ധിച്ചതായി തെളിഞ്ഞാല്‍ എഴു വര്‍ഷം വരെ കഠിന തടവ് ലഭിക്കാന്‍ ഇടയുള്ള കുറ്റകൃത്യമാണ്.മതപരമോ,സാമ്പത്തികമോ,വൈകാരികാമോ ആയ കാരണങ്ങളുടെ പേരില്‍  ആരെയെങ്കിലും വിവാഹത്തിനു നിര്‍ബന്ധിച്ചാല്‍ അത് ഗുരുതരമായ കുറ്റമായി കണക്കാക്കും.കൂടാതെ അനധികൃതമായി തടഞ്ഞു വെയ്ക്കുന്നതും ശാരിരിക ബന്ധത്തിന്   വിവാഹത്തിന്റെ പേരില്‍ നിര്‍ബന്ധിക്കുന്നതും ഈ നിയമത്തിന്റെ പേരിലുള്ള നടപടികള്‍ക്ക് കാരണമാകും.

വിധി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് മലയാളികളടക്കമുള്ള ഇന്ത്യന്‍ വംശജരെയും മുസ്ലിം മത വിഭാങ്ങളേയുമാണ്.കേരളത്തില്‍ കത്തോലിക്കാ സഭ മിശ്ര വിഭാഗങ്ങള്‍ക്ക് തടയിടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത പുറത്ത് വന്ന നാളുകളില്‍ തന്നെയാണ് ബ്രിട്ടനില്‍ ഈ നിയമം വരുന്നത് എന്നത് ഏറ്റവും ശ്രദ്ധേയമായ കാര്യം.

ബ്രിട്ടനില്‍ ജീവിക്കുന്ന  സഭാ വിശ്വാസികള്‍ക്ക് മേല്‍ കേരളത്തില്‍ ഉള്ളതിനേക്കാള്‍ കത്തോലിക്കാ സഭക്ക് സ്വാധിനം ഉണ്ട്.ബ്രിട്ടീഷ് പൌരത്വം സ്വീകരിച്ചവരാണ് ഇവരില്‍ ഏറെയും എന്നത് കൊണ്ട് തന്നെ നാട്ടില്‍ പോയി വിവാഹം കഴിപ്പിച്ചാലും നിയമ നടപടി നേരിടേണ്ടി വരും.

Leave a Reply