വി കെ പ്രകാശിന്റെ ഏറ്റവും പുതിയ ചിത്രമായ നിര്ണ്ണായകത്തില് ആസിഫ് അലിയുടെ ഡ്യൂപ്പില്ലാത്ത ചാട്ടം.ഡൈവിങ് ബോര്‍ഡില്‍ നിന്നും പൂളിലേക്ക് ആസിഫ് ചാടുന്ന രംഗം താരം തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ലോകത്തെ അറിയിച്ചത്.
ഡ്യൂപ്പില്ലാതെ നേരിട്ട് ചാടുന്ന ആസിഫ് അലിയുടെ വിഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ഫേസ്ബുക്കില്‍ ലഭിക്കുന്നത്.ജയരാജ് ഫിലിംസിന്റെ ബാനറില്‍ ജോസ് സൈമണ്‍, രാജേഷ് ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ജയ്രാജ് ഫിലിംസിന്റെ ബാനറില്‍ ജോസ് സൈമണ്‍, രാജേഷ് ജോര്‍ജ്ജ് എന്നിവര്‍ നിര്‍മ്മിച്ച് വി കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രമാണ് നിര്‍ണ്ണായകം. ആസിഫ് അലി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ടിസ്ക ചോപ്ര, ലെന,മാളവിക മേനോന്, നെടുമുടി വേണു, റിസബാവ,സൈജു കുറുപ്പ് തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.ബോബി- സഞ്ജയ് ടീമിന്റേതാണ് ഇവരുടെതാണ് തിരക്കഥ.
INDIANEWS24.COM Movies