728-pixel-x-90-2-learn
728-pixel-x-90
<< >>

നിരുപമ ആകാന്‍ കജോള്‍ റെഡി

ഹൗ ഓള്‍ഡ് ആര്‍ യു വിന്റെ ഹിന്ദി പതിപ്പില്‍ നിരുപമ ആകുന്നത് കജോള്‍.അശ്വിനി ധീര്‍ ആണ് ഹൗ ഓള്‍ഡ് ആര്‍ യു സംവിധാനം ചെയ്യുന്നത്.ഭര്‍ത്താവ് അജയ് ദേവ് ഗണ്‍ ചിത്രം നിര്‍മ്മിക്കും.

അജയ് ദേവ് ഗണ്‍ നായകനായി അഭിനയിച്ച സണ്‍ ഓഫ് സര്‍ദാര്‍,അതിഥി തും കബ് ജാവോഗെ എന്നീ ചിത്രങ്ങള്‍ അശ്വിനി ധീര്‍ ആണ് സംവിധാനം ചെയ്തത്.പക്ഷെ ഈ ചിത്രങ്ങള്‍ പുറത്തിറങ്ങിയ ശേഷം ഇരുവരും തമ്മില്‍ നല്ല ബന്ധത്തിലല്ല.എങ്കിലും ഈ ചിത്രത്തില്‍ ഇരുവരും പിണക്കം മറന്നു ഒന്നിക്കുമെന്നാണ് ബോളിവുഡ് കരുതുന്നത്.

ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ ജ്യോതികയാണ് നായികയാകുന്നത്.സൂര്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.റോഷന്‍ ആന്‍ഡ്രൂസ് ആണ് സംവിധാനം.ഈ ചിത്രത്തിലൂടെയാണ് ജ്യോതിക ചെറിയ ഒരു ഇടവേളക്ക് ശേഷം അഭിനയിക്കാന്‍ വരുന്നത്.മൂന്ന് മികച്ച നടിമാരുടെ തിരിച്ചു വരവിനു കളമൊരുക്കിയത് ഹൗ ഓള്‍ഡ് ആര്‍ യു വും നിരുപമയും ആണെന്നത് യാദൃശ്ചികം മാത്രം.തമിഴിലും ഹിന്ദിയിലും നിര്‍മാതാക്കള്‍ ഭര്‍ത്താക്കന്മാര്‍ തന്നെയാണ് എന്നതും കൗതുകമുണര്‍ത്തുന്നു.

INDIANEWS24.COM MOVIES

Leave a Reply