728-pixel-x-90-2-learn
728-pixel-x-90
<< >>

നിരീക്ഷണത്തിന്റെ മിഴിചിമ്മാതെ ദുബായിലെ നിരത്തുകള്‍

ദുബായ്:വാഹനാപകട മരണങ്ങള്‍ കുറയ്ക്കാന്‍ ദുബായില്‍ പോലീസിന്റെ ഭഗീരഥ പ്രയത്‌നം.അപകടകരമായ രീതിയില്‍ കടന്നുപോകുന്ന വാഹനങ്ങളെ പിടികൂടാനുതകും വിധം വ്യക്തമായ നരീക്ഷണത്തിനുള്ള വഴികളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.ഇതിനായി എമിറേറ്റിന്റെ രാജകീയ വീഥിയായ ഷെയ്ഖ് സായിദ് റോഡില്‍ 52 ടവര്‍ ക്യാമറകള്‍ സ്ഥാപിക്കാനാണ് നീക്കം.ഇതിന്റെ ഭാഗമായി 31 എണ്ണം സ്ഥാപിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. റോഡിന്റെ ഇരുദിശകളിലേക്കും ഒരേ സമയം കണ്ണു നട്ടിരിക്കുന്ന പുതിയ ക്യാമറകള്‍ അമിതവേഗവും അശാസ്ത്രയ ഡ്രൈവിങ്ങും പതിവാക്കിയവരെ കുടുക്കാനായുള്ളതാണ്.

അമിതവേഗത്തിനൊപ്പം മറ്റു നിയമലംഘനങ്ങളും പുതിയ ക്യാമറകള്‍ പകര്‍ത്തും.മുന്നിലുള്ള വാഹനങ്ങളുമായി മതിയായ അകലം പാലിക്കാതിരിക്കുക, ഗുരുതര അപകടങ്ങള്‍ക്കു വഴിവയ്ക്കും വിധം മുന്നിലുള്ള വാഹനത്തെ വെട്ടിച്ചു കുതിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടാറുണ്ടെന്നു ഗതാഗത വകുപ്പ് അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ കേണല്‍ സൈഫ് മുഹയ്യര്‍ അല്‍മസ്‌റൂഇ പറഞ്ഞു.

ഇന്റര്‍ചേഞ്ചുകളിലെ ക്യാമറകള്‍ക്കും ശേഷി കൂടുതലാണ്.പലദിശകളില്‍ നിന്നും ചുവപ്പു സിഗ്‌നല്‍ മറികടക്കുന്ന വാഹനങ്ങള്‍ ക്യാമറയില്‍ പതിയും.പച്ച സിഗ്‌നല്‍ തെളിഞ്ഞ സമയമാണെങ്കിലും വേഗപരിധി പാലിക്കാതെ സിഗ്‌നല്‍ കടക്കാന്‍ ശ്രമിക്കുന്നവരും പിഴയൊടുക്കേണ്ടി വരും.ഷെയ്ഖ് സായിദ് റോഡിലെ പഴയ ക്യാമറകള്‍ തിരക്ക് കുറഞ്ഞ അവീര്‍ പോലെയുള്ള മറ്റു റോഡുകളിലേക്കു മാറ്റാനും നീക്കമുണ്ട്.ഇതോടെ കൂടുതല്‍ മേഖലകള്‍ ക്യാമറയുടെ പരിധിയിലാക്കാനാകും.പുറം പാതകളെപ്പോലെ ദുബായിലെ ഉള്‍റോഡുകളിലെ അപകട സാധ്യതകളും കുറയ്ക്കാന്‍ ഇതുകൊണ്ടാകുമെന്നാണു ഗതാഗത വകുപ്പ് കരുതുന്നത്. മുന്നിലെ വാഹനവുമായി അപകടം വരുത്തും വിധം അടുപ്പിച്ചോടിക്കുന്ന വാഹനങ്ങളെ ഈ മാസം മുതല്‍ പകര്‍ത്തുന്നുണ്ട്.നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ചിത്രവും ചലനവും പകര്‍ത്താന്‍ കഴിയുന്ന അതിസൂക്ഷ്മ സാങ്കേതിക സൗകര്യങ്ങള്‍ പുതിയ ക്യാമറകളിലുണ്ടെന്നു കേണല്‍ സൈഫ് അറിയിച്ചു.

ലഘുവാഹനങ്ങള്‍, ചരക്കുവാഹനങ്ങള്‍, ബസുകള്‍ എന്നിവയുടെ നിര്‍ദിഷ്ട വേഗം വെവ്വേറേ തന്നെ രേഖപ്പെടുത്തും.നിരോധിത നേരത്ത് നിരത്തുകളില്‍ പ്രവേശിക്കുന്ന ചരക്കു വാഹനങ്ങളെ പിടികൂടും.പാതയോരത്തു പാര്‍ക്ക് ചെയ്യുന്ന ഭാര വാഹനങ്ങളെയും പിടികൂടും.കൂടുതല്‍ വാഹനങ്ങള്‍ ഒന്നിച്ചു നിയമം ലംഘിച്ചാലും ക്യാമറകളില്‍ പതിയും.നിയമം ലംഘിച്ച് അതിവേഗ പാതകളില്‍ അസമയത്തു പ്രവേശിക്കുന്ന ചരക്കുവാഹനങ്ങളെ പിടികൂടാന്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കേണ്ടതില്ലെന്ന നേട്ടവും പുതിയ ക്യാമറകള്‍കൊണ്ട് ഗാതഗത വകുപ്പിനുണ്ട്.

INDIANEWS24.COM Gulf Desk

Leave a Reply