തിരുവനന്തപുരം:പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേനാത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിനിടെ മരണമടഞ്ഞ മലയാളി സൈനികന് ലഫ്റ്റനന്റ് കേണല്‍ ഇ കെ നിരഞ്ജന് കുമാറിന്റെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപ ധനസഹായം നല്‍കും.കൂടാതെ നിരഞ്ജന്റെ ഭാര്യ ഡോ.രാധികയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും മകളുടെ വിദ്യാഭ്യാസ ചിലവ് സര്‍ക്കാര്‍ വഹിക്കാനും ബുധനാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.മന്ത്രിസഭായോഗ തീരുമാനങ്ങല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് മാധ്യമങ്ങളെ അറിയിച്ചത്.
INDIANEWS24 T V P M