728-pixel-x-90-2-learn
728-pixel-x-90
<< >>

നിയുക്ത മുഖ്യന് അഭിനന്ദനവുമായി രാജഗോപാല്‍

തിരുവനന്തപുരം:സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലത്തോടെ വിവിധ ഇടങ്ങളില്‍ ബി ജെ പി- സി പി എം സംഘര്‍ഷം നടന്നുവരുന്നതിനിടെ പിണറായി വിജയനെ നേരില്‍ കണ്ട് അഭിനന്ദിക്കാന്‍ ഒ രാജഗോപാലെത്തി.സി പി എമ്മിന്റെ കേരളത്തിലെ ആസ്ഥാനമന്ദിരമായ എ കെ ജി സെന്ററിലെത്തിയാണ് ശനിയാഴ്ച്ച രാജഗോപാല്‍ പിണറായിയെ കണ്ടത.

എ കെ ജി സെന്ററിലെത്തിയ രാജഗോപാലിനെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് സ്വീകരിച്ചു.നിയുക്ത മുഖ്യമന്ത്രിയെ നിയുക്ത എം എല്‍ എ അഭിനന്ദിക്കാനെത്തിയതാണെന്ന് രാജഗോപാല്‍ പിണറായിയോട് പറഞ്ഞു.തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ സംസ്ഥാനത്ത് ബി ജെ പി – സി പി എം അക്രമ സംഭവങ്ങള്‍ അരങ്ങേറുന്നുണ്ട്.സംഘര്‍ഷത്തില്‍ ഒരാള്‍ മരിക്കാനും ഇടയായി.ഇതേ തുടര്‍ന്ന് ഇന്ത്യ ഭരിക്കുന്നത് ബി ജെ പിയാണെന്ന കാര്യം ഓര്‍മ്മ വേണമെന്ന് പറഞ്ഞുകൊണ്ട് ബി ജെ പി കേന്ദ്ര നേതൃത്വം രംഗത്തെത്തുകയും ചെയ്തു.

INDIANEWS24.COM T V P M

Leave a Reply