728-pixel-x-90-2-learn
728-pixel-x-90
<< >>

സിനിമകള്‍ നിയമാനുസൃതം ഡൗണ്‍ലോഡ് ചെയ്യാവുന്ന സംവിധാനം തിങ്കളാഴ്ച്ച മുതല്‍

മലയാളം സിനിമകള്‍ റിലീസ് ചെയ്യുന്ന അതേ ദിവസം തന്നെ ഇന്റര്‍നെറ്റില്‍ നിന്നും നിയമാനുസൃതമായി ഡൗണ്‍ലോഡ് ചെയ്ത് കാണാവുന്ന സംവിധാനം തിങ്കളാഴ്ച്ച രാത്രി എട്ട് മുതല്‍ നിലവില്‍വരുന്നു.റീല്‍ മോണ്‍ക് ഡോട്ട് കോം(Reelmonk.com)എന്ന വൈബ് സൈറ്റിലൂടെയാണ് ഈ സംവിധാനം ലഭ്യമാകുന്നത്.ചിത്രത്തിന്റെ സാധാരണ പതിപ്പ് ഒരു തവണ ഡൗണ്‍ലോഡ് ചെയ്യുന്നതിന് 180 രൂപയും ഹൈ ഡെഫിനിഷന്‍ പതിപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ 300 രൂപയും ഈടാക്കും.

സിന്‍കോസ് ലാബില്‍ വികസിപ്പിച്ചെടുത്ത റീല്‍മോണ്‍ക് വെബ്‌സൈറ്റ് 22 കാരായ മൂന്ന് യൂവാക്കളില്‍ ബുദ്ധിയില്‍ ഉദയം ചെയ്തതാണ്.ബ്ലെയിസ് ക്രൗളി,വിവേക് പോള്‍,ഗൗതം വ്യാസ് എന്നിവര്‍ കൊച്ചി കേന്ദ്രീകരിച്ചാണ് പുതിയ സംവിധാനം രൂപപ്പെടുത്തുന്നതിനായി നിലകൊണ്ടത്.പുതിയ മലയാളം ചിത്രങ്ങള്‍ ഇന്ത്യയില്‍ റിലീസ് ചെയ്യുന്ന അതേ ദിവസം തന്നെ ലോകത്ത് എവിടെയിരുന്നും നിയമ തടസ്സമില്ലാതെ കാണാനാകുമെന്നതാണ് റീല്‍മോണ്‍ക് യാഥാര്‍ത്ഥ്യമാകുന്നതോടെ സംഭവിക്കുന്നത്.

ലാല്‍ജോസിന്റെ നീനാ, രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് തുടങ്ങിയ ചിത്രങ്ങള്‍ അമേരിക്കയിലെ കാണികള്‍ക്കായി ഇന്റര്‍നെറ്റിലൂടെ ഡൗണ്‍ലോഡ് ചെയ്യാന്‍ അവസരമൊരുക്കി റീല്‍മോണ്‍ക് നേരത്തെ പരീക്ഷിച്ചു വിജയിച്ചിരുന്നതാണ്.’ഒരു പാതിരാത്രിക്ക് സുഹൃത്തില്‍ നിന്നെത്തിയ ഫോണ്‍കോളിലൂടെയാണ് പുതിയ ആശയം ഉദിച്ചതെന്ന് ഇതിന്റെ അണിയറക്കാര്‍ പറയുന്നു.ഇത് മനസ്സിലേക്ക് ഇരച്ചു കയറിയതോടെ നിരവധി പേരുടെ അധ്വാനത്തെ വഞ്ചിക്കുന്ന പൈറസി പോലുള്ളവയ്ക്ക് തടയിടാന്‍ ഒരു വഴി കണ്ടെത്താന്‍ തീരുമാനിക്കുകയായിരുന്നു’,യുവ സംഘത്തിലെ ക്രൗളി പറഞ്ഞു.

പൈറസി സംഭവിക്കാറുള്ളത് മിക്കവാറും ചിത്രം റിലീസ് ചെയ്യാത്ത വിദേശ രാജ്യങ്ങളില്‍ നിന്നാണെന്ന് നേരത്തെ വ്യക്തമായിട്ടുള്ളതാണ്.ഇതോടെയാണ് ലോകത്ത് എവിടെയിരുന്നും നിയമാനുസൃതമായി തന്നെ ചിത്രം കാണുന്നതിനുള്ള സംവിധാനം ഒരുക്കിയത്.അതിനായി ഉപഭോക്താവ് ഒരു നിശ്ചിത തുക ഒടുക്കുക കൂടിയാകുമ്പോള്‍ വലിയ പ്രശ്‌നങ്ങളുണ്ടാകുന്നത് തടയാനാകും.റീല്‍ മോണ്‍ക് നിര്‍മ്മാതാക്കള്‍ പറയുന്നു.ഇതിലൂടെ ലഭിക്കുന്ന വരുമാനം ചിത്രത്തിന്റെ നിര്‍മ്മാതാവുമായി വീതംവെക്കാനാണ് തീരുമാനം 70:30 അനുപാതത്തിലായിരിക്കും നിര്‍മ്മാതാവിന് ലഭ്യമാക്കുക.

ചില പ്രത്യേകതയോടെയാണ് റീല്‍ മോണ്‍ക് ഡോട്ട്‌കോം ആവിഷ്‌കരിച്ചിരിക്കുന്നത്.ഇതിലൂടെ ഡൗണ്‍ലോഡ് ചെയ്യുന്ന ചിത്രങ്ങളുടെ കോപ്പിയെടുക്കാന്‍ കഴിയില്ല.അപ്പോള്‍ തന്നെ കാണാന്‍ സാധിക്കുന്ന വിധത്തിലാണ് ഒരുക്കിയിട്ടുള്ളത്.ചിത്രം പ്ലേ ചെയ്യുന്ന പേജിന്റെ ഡാഷ് ബോര്‍ഡില്‍ നിന്നും ദിനംപ്രതി എത്ര പേര്‍ ഡൗണ്‍ലോഡ് ചെയ്‌തെന്ന് അറിയാനാകും.അതിലൂടെ നിര്‍മ്മാതാവിന് എത്ര തുക ഓരോ ദിവസവും ഡൗണ്‍ലോഡിലൂടെ ലഭിച്ചുവെന്നും അറിയാനാകും.

INDIANEWS24.COM Movies

Leave a Reply