jio 800x100
jio 800x100
728-pixel-x-90
<< >>

നിയമസഭാ മന്ദിരത്തില്‍ മന്ത്രിമാര്‍ കയറിയ ലിഫ്റ്റ് പൊട്ടിവീണു

തിരുവനന്തപുരം:നിയമസഭാ മന്ദിരത്തിലെ ലിഫ്റ്റ് പൊട്ടിവീണ് മൂന്ന് മന്ത്രിമാര്‍ക്ക് നിസ്സാര പരുക്കേറ്റു.മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി,അനൂപ് ജേക്കബ്, വി കെ ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.നിയമസഭയിലെ ഡോക്ടര്‍മാര്‍ പരിശോധന നടത്തി.പരിക്ക് സാരമുള്ളതല്ല.

രാവിലെ 8.45നായിരുന്നു സംഭവം.ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ നിര്യാണത്തില്‍ അനുശോചിച്ച് സഭ രാവിലെ തന്നെ പിരിഞ്ഞിരുന്നു.തുടര്‍ന്ന് പുറത്തേക്കിറങ്ങാനുള്ള ലിഫ്റ്റില്‍ കയറിയപ്പോഴാണ് ദുരന്തം ഉണ്ടായത്.ഇരുമ്പുവടം പൊട്ടി ലിഫ്റ്റ് താഴേക്ക് പതിക്കുകയായിരുന്നു. ലിഫ്റ്റിന്റെ ചെയിന്‍ സ്‌ളിപ്പായതെന്നാണ് പൊലീസ് പറയുന്നത്.

സംഭവം നടന്നതോടെ സുരക്ഷാ ജിവനക്കാര്‍ ഓടിയെത്തി മന്ത്രിമാരെ പുറത്തെത്തിച്ചു.ആറാം നമ്പര്‍ വി ഐ പി ലിഫ്റ്റായിരുന്നു പൊട്ടിവീണത്. ഒന്നാം നിലയില്‍ നിന്ന് ലിഫ്റ്റ് ഭൂഗര്‍ഭ നിലയിലേക്ക് പതിക്കുകയായിരുന്നു.മന്ത്രിമാര്‍ക്കും എം എല്‍ എമാര്‍ക്കും മാത്രമുള്ള ലിഫ്റ്റാണിത്.സംഭവത്തില്‍ മന്ത്രിമാര്‍ ഭയന്നുപോയി.ശാരീരിക വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രിമാരെ പ്രഥമ ശുശ്രൂഷയ്ക്ക് വിധേമാക്കിയത്.

സഭാ സമ്മേളനം ആരംഭിക്കുന്നതിനുമുമ്പ് ലിഫ്റ്റുകള്‍ അറ്റകുറ്റപ്പണി നടത്താറുണ്ട്.ഇക്കുറിയും അത് നടത്തിയെന്നാണ് അധികൃതരുടെ വാദം. അതിനായി ഫണ്ടും അനുവദിച്ചിരുന്നു. എന്നിട്ടും ലിഫ്റ്റ് പൊട്ടിവീണത് ഗുരുതരമായ സംഭവമാണ്.സംഭവത്തെ പറ്റി ഉന്നതതല അന്വേഷണം ഉടന്‍ ഉണ്ടായേക്കും.

INDIANEWS24 TVPM

Leave a Reply