728-pixel-x-90-2-learn
728-pixel-x-90
<< >>

നിയമസഭാ തിരഞ്ഞെടുപ്പ്: കരുതലോടെ സി പി എമ്മും കോണ്‍ഗ്രസും

നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് സംസ്ഥാനത്തെ ഇടതു വലതു പാര്‍ട്ടികളിലെ പ്രബലന്‍മാരായ സി പി എമ്മും കോണ്‍ഗ്രസും തയ്യാറെടുപ്പുകള്‍ തുടങ്ങി.ഡിസംബറില്‍ നടത്തേണ്ട സി പി എം പാര്‍ട്ടി പ്ലീനത്തിന്റെ കരട് തയ്യാറാക്കാനുള്ള യോഗത്തെ ഇതിന്റെ ആദ്യപടിയായി വേണം കരുതാന്‍.കോണ്‍ഗ്രസിലാണെങ്കില്‍ സംസ്ഥാനത്തെ നേതൃതലത്തില്‍ അഴിച്ചുപണികള്‍ വേണ്ടെന്ന തീരുമാനം ഐ ഗ്രൂപ്പും കൈക്കൊണ്ടു.

പി ബി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ സി പി എം കേന്ദ്ര കമ്മറ്റി തിരുത്തലുകള്‍ നിര്‍ദ്ദേശിച്ചു.കേരളത്തലെ തദ്ദേശ തിരഞ്ഞെടുപ്പ് പാര്‍ട്ടി ഐക്യത്തോടെ നേരിട്ടതായി വിലയിരുത്തി.ഈ അനുകൂല സാഹചര്യം നിലനിര്‍ത്തണമെന്നാണ് പാര്‍ട്ടി നിര്‍ദേശം.

കോണ്‍ഗ്രസിലാണെങ്കില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നേതൃമാറ്റം ആവശ്യമില്ലെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ് നേതൃത്വം ഇത് സംബന്ധിച്ച് ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്നാണ് ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.തദ്ദേശ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി നേരിടേണ്ടി വന്നതിനെ ഐ ഗ്രൂപ്പ് കരുതലോടെ കാണുന്നുവെന്നു വേണം കരുതാന്‍.ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ നേതൃരംഗത്ത് അഴുച്ചുപണികള്‍ നടത്തിയാല്‍ പുതിയ നേതൃത്വത്തിന് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കഴിഞ്ഞെന്നു വരില്ലെന്ന് ഐ ഗ്രൂപ്പ് കണക്കുകൂട്ടുന്നു.പെട്ടെന്നൊരു മാറ്റം ഉണ്ടായാല്‍ അതിനെ താളത്തിലാക്കിയെടുക്കാന്‍ ഈ ചുരുങ്ങിയ കാലയളവ് പോരാതെ വരുമെന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും വീക്ഷിക്കുന്നു.

അതേ സമയം കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണി മന്ത്രിസഭയില്‍ നിന്നും പുറത്തായ പുതിയ സാഹചര്യം നിലവില രാഷ്ട്രീയ സാഹചര്യം മാറ്റിമറിക്കുമോയെന്നും ചിന്തിക്കേണ്ടതുണ്ട്.ഒരുപക്ഷേ നിയമസഭാ തിരഞ്ഞെടുപ്പ് കാലവധിയെക്കാള്‍ നേരത്തെയാകുന്ന സാഹചര്യം പ്രവചനാതീതമാകുന്നു.

INDIANEWS24.COM Political Desk Kerala

Leave a Reply