728-pixel-x-90-2-learn
728-pixel-x-90
<< >>

നിയമസഭാ തിരഞ്ഞെടുപ്പുകള്‍: ബി ജെ പി വലിയ ഒറ്റകക്ഷിയാകുമെന്ന് എക്‌സിറ്റ് പോള്‍

ന്യൂഡല്‍ഹി:മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി ജെ പി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും എന്നാല്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും എക്‌സിറ്റ് പോള്‍ ഫലം.അതേസമയം ബി ജെ പിക്ക് തനിച്ച് ഭരിക്കാവുന്നത്രയും സീറ്റുകള്‍ രണ്ടിടത്തും ലഭിക്കുമെന്ന പ്രവചനങ്ങളും വന്നിട്ടുണ്ട്‌.

ലോകസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട കോണ്‍ഗ്രസിന് രണ്ടിടത്തും വന്‍ പരാജയം നേരിടുമെന്നാണ് പ്രവചനം.രണ്ട് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തുമെന്ന് പറയുന്നു.മഹാരാഷ്ട്രയില്‍ ശിവസേനയും ഹരിയാനയില്‍ ഐ എന്‍ എല്‍ ഡിയും രണ്ടാം സ്ഥാനത്തെത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നു.

വാശിയേറിയ പഞ്ചകോണ മത്സരം നടന്ന മഹാരാഷ്ട്രയില്‍ തൂക്കുസഭയാണ് മിക്ക എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്.തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തെ രണ്ട് സഖ്യങ്ങളില്‍ വിള്ളലുണ്ടായ മഹാരാഷ്ട്രയിലെ ഫലം ഏവരും വളരെ പ്രാധാന്യത്തോടെയാണ് ഉറ്റുനോക്കുന്നത്.സീറ്റ് വിഭജന തര്‍ക്കത്തെ തുടര്‍ന്ന് കാല്‍ നൂറ്റാണ്ട് നീണ്ട ബി ജെ പി – ശിവസേന ബാന്ധവം വഴി പിരിഞ്ഞിരുന്നു.ഒരുമിച്ച് നില്‍ക്കുന്ന കോണ്‍ഗ്രസും എന്‍ സി പി യും ഇതേ രീതിയില്‍ തന്നെ ഭിന്നതയിലാകുകയും ചെയ്തു.ഭിന്നിച്ച് പിരഞ്ഞ നാല് രാഷ്ട്രീയ കക്ഷികള്‍ക്ക് പുറമെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും കൂടി ചേര്‍ന്നതോടെ തിരഞ്ഞെടുപ്പിന്റെ പോരാട്ട വീര്യം മുറുകി.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം പ്രവചിച്ച ചാണക്യ, ഇത്തവണ മഹാരാഷ്ട്രയിലും ഹരിയാണയിലും അവര്‍ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുമെന്ന് പറയുന്നു. മഹാരാഷ്ട്രയില്‍ ബി ജെ പിക്ക് 151 സീറ്റും ഹരിയാണയില്‍ 52 സീറ്റുമാണ് ചാണക്യ പ്രവചിക്കുന്നത്.മഹാരാഷ്ട്രയില്‍ കേവല ഭൂരിപക്ഷത്തിന് 144 സീറ്റും ഹരിയാനയില്‍ 45 സീറ്റുമാണ് വേണ്ടത്

Leave a Reply