728-pixel-x-90-2-learn
728-pixel-x-90
<< >>

നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി സെമിനാര്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം: ജനക്ഷേമത്തിനായി നിരവധി നിയമനിര്‍മാണങ്ങള്‍ നടപ്പാക്കിയ കേരള നിയമസഭയുടെ ശരിയായ ദിശയിലേക്കുള്ള മറ്റൊരു ചുവടുവെയ്പ്പാണ് ‘ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി’ എന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് . കേരള നിയമസഭയില്‍ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പരസ്പര ബഹുമാനത്തിനും സഹവര്‍ത്തിത്വത്തിനും പേരുകേട്ട നാടാണ് കേരളം.നിയമസഭയുടെ നിലവാരമുയര്‍ത്തുന്നതിന്റെ ആവശ്യകത സമൂഹത്തെ ബോധ്യപ്പെടുത്തുന്ന ഇത്തരം സംരംഭങ്ങളുമായി കേരളം മുന്നോട്ടുവരുന്നത് പ്രശംസാര്‍ഹമാണ്. വിഭാഗീയമോ വര്‍ഗീയമോ ആയ ചിന്തകള്‍ക്കതീതമായി ഓരോ പൗരനും ജനാധിപത്യ മൂല്യങ്ങളെയും സാംസ്‌കാരിക വൈവിധ്യത്തെയും ബഹുമാനിക്കുകയും ഓരോരുത്തരുടെയും നിയമാനുസൃതമായ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ് ജനാധിപത്യം ഉത്സവമാകുന്നതെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.
ചടങ്ങില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സ്വാഗതം ആശംസിച്ചു.ഗവര്‍ണര്‍ റിട്ട: ജസ്റ്റിസ് പി.സദാശിവം,മുഖ്യമന്ത്രി പിണറായി വിജയന്‍,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, നിയമ-പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ.ബാലന്‍ എന്നിവര്‍ സംസാരിച്ചു.

INDIANEWS24 TVM DESK

Leave a Reply