728-pixel-x-90-2-learn
728-pixel-x-90
<< >>

നിയമവിരുദ്ധ വിസാ വില്‍പ്പനക്കെതിരെ ഖത്തര്‍ സര്‍ക്കാര്‍ നടപടി ശക്തിപ്പെടുത്തി

ദോഹ: ഖത്തറിലെ നിയമവിരുദ്ധമായ തൊഴില്‍ വിസാ വില്‍പ്പന കേന്ദ്രങ്ങള്‍ക്കെതിരായ നടപടികള്‍ സര്‍ക്കാര്‍ ശക്തമാക്കി.തൊഴില്‍ തട്ടിപ്പിനിരയാകുന്ന വിദേശ തൊഴിലാളികളെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്ന സാഹചര്യത്തില്‍ വിസ കച്ചവടം മാത്രം ലക്ഷ്യമിടുന്ന സ്ഥാപനങ്ങളെ കണ്ടെത്താന്‍ സര്‍ക്കാര്‍ പരിശോധന നടത്തിയിരുന്നു. ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി നടത്തിയ പരിശോധനയില്‍ വിദേശ തൊഴിലാളികളില്‍ നിന്നും വന്‍ തുക ഈടാക്കി വിസക്കച്ചവടം നടത്തുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തുകയും ചെയ്തു.

കമ്പനി വിസയിലെത്തി പുറത്തു ജോലി ചെയ്യുന്ന ആയിരത്തോളം അനധികൃത ജോലിക്കാര്‍ പിടിയിലായതിനു പിന്നാലെ വിസ കച്ചവടം നടത്തുന്ന സ്ഥാപനങ്ങളെ കുറിച്ചും മന്ത്രാലയത്തിന് വിവരം ലഭിച്ചിരുന്നു. പണം വാങ്ങി വിസ നല്‍കിയ പല കമ്പനികളും രാജ്യത്തെത്തിയ തൊഴിലാളികള്‍ക്ക് ജോലിയോ വേതനമോ നല്‍കാതെ കബളിപ്പിക്കുകയായിരുന്നു.ഇതേ തുടര്‍ന്ന് പുറത്തുപോയി ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ പരിശോധനയില്‍ പിടിയിലാകുകയും ചെയ്തു.

ഇത്തരത്തില്‍ വിസ കച്ചവടം മാത്രം ലക്ഷ്യം വെച്ചു പ്രവര്‍ത്തിക്കുന്ന നിരവധി കമ്പനികള്‍ രാജ്യത്തുള്ളതായും ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.വിസക്കച്ചവടം ചെയ്ത കമ്പനികള്‍ക്കെതിരേ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

INDIANEWS24 GULF DESK

Leave a Reply