728-pixel-x-90-2-learn
728-pixel-x-90
<< >>

നിയമവരുദ്ധമായി അനുവദിച്ച 214 കല്‍ക്കരിപ്പാടങ്ങള്‍ സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി:രാജ്യത്ത് 1993 മുതല്‍ 2011 വരെ നിയമവിരുദ്ധമായി അനുവദിച്ച 214 കല്‍ക്കരിപ്പാടങ്ങള്‍ സുപ്രീംകോടതി റദ്ദാക്കി.പൊതുമേഖലാ സ്ഥാപനങ്ങളായ എന്‍ ടി പി സിയുടെയും എസ് എ ഐ എല്ലിന്റെയും നാല് കല്‍ക്കരിപ്പാടങ്ങള്‍ പ്രവര്‍ത്തിപ്പിക്കാമെന്നും ചീഫ് ജസ്റ്റീസ് ആര്‍ എം ലോധ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിച്ചിരിക്കുന്ന 40 കല്‍ക്കരിപ്പാടങ്ങളുടെയും പ്രവര്‍ത്തനസജ്ജമായിക്കൊണ്ടിരിക്കുന്ന ആറെണ്ണത്തിന്റെയും പ്രവര്‍ത്തനം റദ്ദാക്കരുതെന്ന കേന്ദ്രസര്‍ക്കാര്‍ ആവശ്യം പരിഗണിച്ച കോടതി ഇവയില്‍ 42 എണ്ണത്തിന് പ്രവര്‍ത്തിക്കാന്‍ താല്‍ക്കാലിക അനുമതി നല്‍കി.അടുത്ത ആറ് മാസത്തിനകം മറുപടി നല്‍കണമെന്ന വ്യവ്സ്ഥയിലാണ് താല്‍ക്കാലിക അനുമതി.എന്നാല്‍ ഈ ആറ് മാസം 42 കല്‍ക്കരിപ്പാടങ്ങളില്‍ നിന്നും ഒരു മെട്രിക് ടണ്‍ കല്‍ക്കരിക്ക് 295 രൂപ വീതം ലെവി അടക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.മറുപടിക്കുള്ള സാവകാശം നല്‍കുന്ന കാലത്ത് സി എ ജി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ സര്‍ക്കാരിന്റെ നഷ്ടം പരിഹരിക്കാനാണിതെന്ന് കോടതി അറിയിച്ചു.

1993 ജൂലായ് 17 മുതല്‍ ചേര്‍ന്ന 36 സ്‌ക്രീനിംഗ് കമ്മിറ്റി യോഗങ്ങളില്‍ വിതരണം ചെയ്ത 214 കല്‍ക്കരി ബ്‌ളോക്കുകളാണ് നിയമ വിരുദ്ധമെന്ന് കണ്ടെത്തിയത്.105 സ്വകാര്യ കമ്പനികള്‍ക്കും,99 സര്‍ക്കാര്‍ കമ്പനികള്‍ക്കും12 അല്‍ട്രാ മെഗാ പവര്‍ പ്രോജക്ടറുകള്‍ക്കും രണ്ട് കോള്‍ ടു ലിക്വിഡ് പദ്ധതികള്‍ക്കുമാണ് അനുമതി ലഭിച്ചത്.ഇവയില്‍ നാലെണ്ണമൊഴികെ ബാക്കിയെല്ലാം റദ്ദാക്കിയിരിക്കുകയാണ്.

കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതില്‍ സുതാര്യത തീരെയില്ലായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.സ്‌ക്രീനിംഗ് കമ്മിറ്റികള്‍ സ്ഥിരതയോടെയല്ല തീരുമാനങ്ങളെടുത്തിരുന്നത്.ഗുണനിലവാരം പരിശോധിക്കാന്‍ കീഴ്‌വഴക്കമോ, മാര്‍ഗനിര്‍ദ്ദേശങ്ങളോ പിന്തുടര്‍ന്നിരുന്നില്ലെന്നും കോടതി കണ്ടെത്തി.

INDIANEWS24 NEWDELHI

Leave a Reply