728-pixel-x-90-2-learn
728-pixel-x-90
<< >>

നിയമന നിരോധനം ഇല്ല:കെ സി ജോസഫ്

തിരുവനന്തപുരം• ഇല്ലാത്ത കാര്യത്തിന്‍റെ പേരിലാണു ഡിവൈഎഫ്ഐ സമരം ചെയ്‌യുന്നതെന്നും കേരളത്തില്‍ നിയമന നിരോധനമില്ലെന്നതാണ്  യാഥാര്‍ത്ഥ്യം എന്നും മന്ത്രി കെ.സി. ജോസഫ് പറഞ്ഞു.
60,424 പേരെയാണ്   എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചു വര്‍ഷം കൊണ്ട് നിയമിച്ചത്.   യുഡിഎഫ് രണ്ടരവര്‍ഷം കൊണ്ട് 85,128 പേരെ നിയമിച്ചു. ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന സമരങ്ങളെ കുറിച്ച് സിപിഎം പുനരാലോചിക്കണം.

ഇടുക്കി ജില്ലയില്‍ 1964 മുതല്‍ ലാന്റ് അസൈന്‍മെന്റ് പട്ടയ വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന ഭുപരിതി നിയന്ത്രണവും വില്‍പ്പന നിയന്ത്രണവും മാറ്റിക്കൊണ്ട് പട്ടയം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. പതിച്ചു നല്‍കാവുന്ന ഭൂമിയുടെ പരിധി നാലേക്കറായി ഉയര്‍ത്തും. പട്ടയഭൂമി വില്‍ക്കുന്നതിനുള്ള നിയന്ത്രണവും മാറ്റും. ഇതിനായി 1964 ലെ ഭൂമി വിതരണ നിയമത്തിലെ ഭേദഗതികള്‍ റദ്ദു ചെയ്‌യാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതനുസരിച്ചാവും ഇടുക്കിയില്‍ പട്ടയം നല്‍കുക.

Leave a Reply