728-pixel-x-90-2-learn
728-pixel-x-90
<< >>

നിയമത്തിന് അനുസരിച്ച് മാത്രം കേരളത്തിന് ആനുകൂല്യം. പ്രധാനമന്ത്രി നരേന്ദ്രമോദി. നിരാശയോടെ കേരള സംഘം മടങ്ങി

ന്യൂഡല്‍ഹി : പ്രധാനമന്ത്രിയുമായുള്ള കേരളത്തിലെ സര്‍വകക്ഷിസംഘത്തിന്റെ കൂടിക്കാഴ്ച നിരാശയിലാഴ്ത്തി. റേഷന്‍ വിഹിതം പുനസ്ഥാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം പ്രധാനമന്ത്രി പാടെ നിഷേധിച്ചു. ഭക്ഷ്യഭദ്രതാ നിയമം അനുസരിച്ചേ വിഹിതം നല്‍കാനാകൂ എന്ന നിലപാടില്‍ പ്രധാനമമന്ത്രി ഉറച്ച് നിന്നു . മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് പ്രധാനമന്ത്രിയെ കണ്ടത്.
കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ ആവശ്യകത കേരളം വിശദമായി വിവരിച്ചെങ്കിലും പ്രധാനമന്ത്രിയില്‍ നിന്നും നല്ല പ്രതികരണമല്ല ലഭിച്ചത്. കേരളത്തിന് ഇങ്ങനെയൊരു ഫാക്ടറിയുടെ ആവശ്യം ഇല്ലെന്നാണ് പറഞ്ഞത് എന്ന് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ നിന്ന് മനസിലായി. റെയില്‍വെ മന്ത്രി കോച്ച് ഫാക്ടറി കേരളത്തിന് നല്‍കുമെന്ന് നേരത്തേ ഉറപ്പ് നല്‍കിയിരുന്നതാണ്. പക്ഷേ ഡല്‍ഹയില്‍ എത്തിയപ്പോഴേയ്ക്കും കോച്ച് ഫാക്ടറിയെക്കുറിച്ച് ഒന്നും സംസാരിക്കാതായി.
നിലവില്‍ സംസ്ഥാനത്തിന് 16 ലക്ഷം ടണ്ണ് ഭക്ഷ്യധാന്യം ലഭിച്ചുകൊണ്ടിരുന്നത്. അത് 14.25 ലക്ഷം ടണ്ണായി കുറച്ചു.അത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു.
കേരളത്തിനുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ടു നേരത്തേ രണ്ടുതവണ പ്രധാനമന്ത്രിയെ കാണാന്‍ കേരളം സമയം ചോദിച്ചിരുന്നെങ്കിലും വകുപ്പ് മന്ത്രിയെ കാണാന്‍ ആയിരുന്നു നിര്‍ദേശം. ഇതു വലിയ പ്രതിഷേധങ്ങള്‍ക്കു ഇടയാക്കിയിരുന്നു. ഒടുവില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ കൂടിക്കാഴ്ചയ്ക്കു സമയം നല്‍കി.പക്ഷേ ഫലം നിരാശയും.
ശബരിമലയിലേക്ക് അങ്കമാലിയില്‍നിന്നുള്ള റെയില്‍വേ ലൈന്‍. കേരള സര്‍ക്കാരും റെയില്‍വേയുമായുള്ള ചര്‍ച്ചയ്ക്കു അവസരമൊരുക്കാമെന്ന ഉറപ്പുമാത്രം കിട്ടി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമതീരുമാനം വേണമെന്നും കേരളം ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രിയും സംഘാംഗങ്ങളും മാധ്യമങ്ങളോട് സംസാരിച്ചു. കേന്ദ്രത്തിന്റേത് നിഷേധാത്മക നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.മന്ത്രിമാരായ ജി സുധാകരന്‍, പി തിലോത്തമന്‍, കേരളത്തിലെ എം.പി മാര്‍ തുടങ്ങി നിയമസഭയില്‍ പ്രാതിനിധ്യം ഉള്ള ഓരോ കക്ഷികളുടെ അംഗങ്ങളും സംഘത്തില്‍ ഉണ്ടായിരുന്നു. പാര്‍ലമെന്റില്‍വച്ചായിരുന്നു കൂടിക്കാഴ്ച.
SUVI.T.RAJ
INDIANEWS24 DELHI BUREAU

Leave a Reply