728-pixel-x-90-2-learn
728-pixel-x-90
<< >>

നിയമങ്ങള്‍ക്ക് സാങ്കേതിക വിദ്യയേക്കാള്‍ വേഗമുണ്ടാകണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: നിയമങ്ങള്‍ സാങ്കേതിക വിദ്യയെക്കാള്‍ വേഗത്തില്‍ പ്രവര്‍ത്തിക്കണമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.നിയമം ഉണ്ടാക്കിയിട്ടുകാര്യമില്ല അവ നടപ്പാക്കുകയും വേണമെന്ന് സുപ്രീംകോടതി വെള്ളിയാഴ്ച്ച പറഞ്ഞു.അശ്ലീല വെബ്‌സൈറ്റുകള്‍ നരോധിക്കണമെന്ന പൊതുതാല്‍പര്യഹര്‍ജി പരിഗണിക്കവെയാണ് കോടതി സുപ്രധാന പരാമര്‍ശം നടത്തിയത്.

അശ്ലീല സൈറ്റുകളുടെ സെര്‍വര്‍ മിക്കതും വിദേശരാജ്യങ്ങളിലായതിനാല്‍ ഇവയ്ക്ക് നിരോധനം ഏര്‍പ്പെടുത്താനാവില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു.ഇതിനാല്‍ തന്നെ അശ്ലീല സൈറ്റുകള്‍ തടയുക എളുപ്പമല്ല.നാല് കോടിയോളം അശ്ലീല സൈറ്റുകളാണ് ലഭ്യമാകുന്നത്.ഇതില്‍ ഒന്ന് തടയുമ്പോള്‍ മറ്റൊന്ന് പുതുതായി വരും.എങ്കിലും ഇവയെ ആവുംവിധം നിയന്ത്രിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.ആറാഴ്ച്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സര്‍ക്കാരിന്റെ ഈ കമ്മറ്റിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ബഞ്ച് പറഞ്ഞു.

അശ്ലീല സൈറ്റുകള്‍ സംബന്ധിച്ച് നേരത്തെ ഇന്റര്‍നെറ്റ് സേവനദാതാക്കളോട് കോടതി ആവശ്യപ്പെപ്പോള്‍ സര്‍ക്കാര്‍ ഉത്തരവില്ലാതെ ഇവ തടയാനാകില്ലെന്ന് അറിയിച്ചിരുന്നു.ഇതേ തുടര്‍ന്നാണ് സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചത്.

2012 ഡിസംബറില്‍ ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ യുവതി പീഡനത്തിനിരയായതിനെ തുടര്‍ന്നാണ് അശ്ലീല സൈറ്റുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തത്.ഇത്തരം സൈറ്റുകള്‍ സ്ത്രീകള്‍ക്കെതിരായ ആക്രമങ്ങള്‍ പെരുകാനിടയാക്കുന്നതായി ഹര്‍ജിയില്‍ പറയുന്നു.

INDIANEWS24 New Delhi

Leave a Reply